ബ്രേക്ക് ദി ചെയിൻ ,സംസ്ഥാനത്ത് കൊറോണ ബാധിതര്‍ 21 ആയി.

രോഗം സ്ഥികരിച്ചിട്ടുള്ളത് സ്‌പെയിനില്‍ നിന്നും വന്ന തിരുവനന്തപുരം സ്വദേശിക്കാണ്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതര്‍ 21 ആയി. നിലവില്‍ സംസ്ഥാനത്ത് 10944 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥികരിച്ചിട്ടുള്ളത് സ്‌പെയിനില്‍ നിന്നും വന്ന തിരുവനന്തപുരം സ്വദേശിക്കാണ്. ഇയാള്‍ ഡോക്ടറാണ്. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശ നല്‍കുന്നുണ്ടെന്നും പരിശോധനകള്‍ ഫലപ്രദമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടന്നും മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞു.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ കൃത്യമായി മാര്‍ഗനിര്‍ദ്ദേശം പാലിക്കണം. ചിലര്‍ വീഴ്ച വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ നടപടി കൈക്കൊണ്ടു. ഇനി കൂടുതലായി വിദേശികള്‍ എത്താന്‍ സാധ്യത കുറവാണ്.വിമാനത്താവളങ്ങള്‍ക്ക് പുറമെ റോഡ്- റെയില്‍ മാര്‍ഗം എത്തുന്നവരെ കൃത്യമായി പരിശോധിക്കും. ട്രെയിനിനുളളിലെ പരിശോധന റെയിവേ സ്റ്റേഷനിലെ കവാടത്തിലെക്ക് മാറ്റി. റോഡിലെ പരിശോധനയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാളെ മുതല്‍ തൃശൂരിലും സാന്പിളുകളുടെ പരിശോധന ആരംഭിക്കും.

യു.കെ സ്വദേശിയുടെ റിപ്പോര്‍ട്ട് ലഭിച്ചത് ഇന്നലെ രാത്രിയാണ്. പോസിറ്റീവായ യു.കെ പൗരനെ രാവിലെയാണ് ആശുപത്രിയിലെക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ആരുടെയും വീഴ്ച കണ്ടു പിടിക്കാന്‍ ഉള്ള അവസ്ഥയല്ലെന്നും എന്ത് പ്രശ്‌നമുണ്ടായാലും പരിഹരിച്ച് മുന്നോട്ട് പോകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

You might also like

-