BREAKING NEWS സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,14 ജില്ലകളിലും കോവിഡ് 19 സ്ഥിരീകരിച്ചു. ഏതു സാഹചര്യവും നേരിടാൻ തയ്യാറാകണം മുഖ്യമന്ത്രി
ആകെ ചികിത്സയിലുള്ളവര്‍ 164 ആയി
സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവര്‍ 164 ആയി. ഇതില്‍ 34 പേര്‍ കാസര്‍കോട് ജില്ലയിലാണ്.കണ്ണൂർ രണ്ട്, തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഒരാള്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് ബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവര്‍ 164 ആയി. ഇതില്‍ 34 പേര്‍ കാസര്‍കോട് ജില്ലയിലാണ്. കണ്ണൂർ രണ്ട്, തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഒരാള്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
1,10,299 പേരാണ് നീരീക്ഷത്തില്‍ കഴിയുന്നത്. ഇതില്‍ 1,09,683പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 616 പേര്‍ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളിലാണ്. 112 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി കൂടുതല്‍ ഗൗരവത്തിലാണ് എന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത് നമുക്ക് ഓരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണ്. ആദ്യം ശ്രദ്ധിക്കേണ്ടത് സ്വന്തമായി തന്നെയാണ്. ചില സമരരീതികള്‍ നമ്മള്‍ ഗൗരവമായി പുനരാലോചിക്കണം. കൂട്ടമായി ശരീരം അകലം പാലിക്കാന്‍ പറയുമ്ബോള്‍ ഏറ്റവും അടുപ്പിച്ചുനിര്‍ത്തിക്കൊണ്ടുള്ള ബലപ്രയോഗരീതി പലയിടത്തും നാം കണ്ടതാണ്. ഇത് സംസ്‌കാര സമ്ബന്നമായ നമ്മുടെ സമൂഹത്തിന് യോജിച്ചതല്ല. എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് ജനങ്ങള്‍ ആശുപത്രി കാര്യങ്ങള്‍ക്ക് കൂടുതലായി ആശ്രയിക്കുന്നത് കര്‍ണാടകത്തെയാണ്. ഡയാലിസസ് അടക്കം പല ആവശ്യങ്ങള്‍ക്ക് വേണ്ടിയും അവിടേക്ക് ആള്‍ക്കാള്‍ നിത്യേന പോകാറുണ്ടായിരുന്നു. രോഗികള്‍ക്ക് പോലും അങ്ങോട്ട് പോകാന്‍ പറ്റാത്ത നിലപാട് കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്കേരളം കർണാടക അതിർത്തിയിൽ റോഡിൽ മണ്ണിട്ട് ഗതാഗതം തടഞ്ഞ കര്‍ണാടക സര്‍ക്കാറിന്റെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു. അതേസമയം കര്‍ണാടക അതിര്‍ത്തി പ്രശ്‌നം കര്‍ണാടക സര്‍ക്കാറുമായി ചര്‍ച്ച ചെയ്‌തെന്നും മണ്ണ് മാറ്റാമെന്ന് കര്‍ണാടക സമ്മതിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.കൊറോണ വൈറസിനെതിരെ ക്യൂബയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി വേണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അവലോകന യോഗത്തില്‍ ക്യൂബയില്‍ നിന്നുളള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു
ഇടുക്കിയിൽ കൊവിഡ് 19 സ്ഥിരീകരിച്ചയാളുടെ സഞ്ചാരം ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവർത്തകനായ ഇയാൾ തൊടുപുഴ, കട്ടപ്പന, അടിമാലി, എറണാകുളം, പെരുമ്പാവൂർ, ഷോളയൂർ, മൂവാറ്റുപുഴ, മൂന്നാർ തുടങ്ങി ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്തു. മെഡിക്കൽ കോളജുകൾ, സ്കൂളുകൾ, പൊതുസ്ഥാപനങ്ങൾ, സെക്രട്ടറിയേറ്റ്, നിയമസഭാമന്ദിരം തുടങ്ങി സന്ദർശിച്ച സ്ഥാപനങ്ങളുടെ പട്ടികയും ഒരുപാടാണ്. സമ്പർക്ക പട്ടികയിൽ ഭരണാധികാരികൾ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിൻ്റെ വിവിധ തട്ടുകളിൽ ഉള്ളവരുണ്ട്. സന്ദർശിച്ച സ്ഥലങ്ങളുടെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എല്ലാവൗം ജാഗ്രതയോടെ കഴിയേണ്ട ഈ അവസരത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു