കോവിഡ് പ്രതിരോധ കുത്തിപ്പ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈമാസം 16 മുതല്‍ വാക്‌സിന്‍ ഉപയോഗത്തിന് തീരുമാനമായത്.

0

ഡൽഹി : രാജ്യത്ത് നടപ്പാക്കുന്ന കോവിഡ് പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ഓൺലൈൻ വഴി ചര്‍ച്ച നടത്തും. ജനുവരി 16ന് വാക്സിന്‍ കുത്തിവെപ്പ് തുടങ്ങാനിരിക്കെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുന്നത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈമാസം 16 മുതല്‍ വാക്‌സിന്‍ ഉപയോഗത്തിന് തീരുമാനമായത്. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ ഉള്‍പ്പെടെ 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. തുടര്‍ന്ന് 50 വയസിന് മുകളില്‍ പ്രായമായവരേയും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവരേയും ഗര്‍ഭിണികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തും. ഉത്സവ സീസണ്‍ അവസാനിക്കുന്നത് കൂടി കണക്കിലെടുത്താണ് 16 ന് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.
രാജ്യത്ത് കോവിഡ് വാക്‌സീന്‍ വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിട്ടുള്ളത് . ആദ്യഘട്ടമായി മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും വാക്‌സീന്‍ വിതരണം ചെയ്യുക. പിന്നാലെ 50 വയസിനു മുകളിലുള്ളവരെയും മറ്റു രോഗങ്ങൾ ഉള്ളവരെയും പരിഗണിക്കും.

You might also like

-