രാജ്യത്ത് കോവിഡ് വാക്‌സീന്‍ വിതരണം ഈ മാസം 16 മുതല്‍
ആദ്യഘട്ടമായി മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും വാക്‌സീന്‍ വിതരണം ചെയ്യുക. പിന്നാലെ 50 വയസിനു മുകളിലുള്ളവരെയും മറ്റു രോഗങ്ങൾ ഉള്ളവരെയും പരിഗണിക്കും.
ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സീന്‍ വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ആദ്യഘട്ടമായി മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും വാക്‌സീന്‍ വിതരണം ചെയ്യുക. പിന്നാലെ 50 വയസിനു മുകളിലുള്ളവരെയും മറ്റു രോഗങ്ങൾ ഉള്ളവരെയും പരിഗണിക്കും.പ്രധാനമന്ത്രിക്ക് പുറമെ കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനത്ത് 14 ജില്ലകളിലായി 133 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ വിതരണം നടത്തും. സർക്കാർ സ്വകാര്യ ആശുപത്രികളിലാകും വാക്സിൻ കേന്ദ്രങ്ങൾ തുടങ്ങുക. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യവകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതവും, എറണാകുളത്ത് 12 വാക്സിൻ കേന്ദ്രങ്ങളും ഉണ്ടാകും. ബാക്കി 11 ജില്ലകളിൽ ഒൻപതു വീതം വാക്സിൻ വിതരണ കേന്ദ്രളും അനുവദിച്ചു. ഒരു കേന്ദ്രത്തിൽ പ്രതിദിനം 100 പേർക്ക് വാക്സിൻ നൽകും. അങ്ങനെയെങ്കിൽ ആദ്യദിവസം തന്നെ 13,300 ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകാനാകും