ലോകത്ത് കൊവിഡ് 19; മരണ സംഖ്യ 18,259 ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,820 ആയി,
ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,820 ആയി. സ്പെയിനിൽ 2,800 പേരും ഫ്രാൻസിൽ 860 പേരും മരിച്ചു. 622 പേരാണ് അമേരിക്കയിൽ മരിച്ചത്. കാനഡയിൽ 24 പേരും മരണത്തിന് കീഴടങ്ങി
ന്യൂസ് ഡെസ്ക് :ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 18,000 കടന്നു. ആകെ കൊറോണ കേസുകളുടെ എണ്ണം നാല് ലക്ഷം കടന്ന് 4,08,892ല്‍ എത്തിയിട്ടുണ്ട്. ആശ്വാസ വാർത്ത 1,07,073 പേർ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു. അതേ സമയം ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,820 ആയി. സ്പെയിനിൽ 2,800 പേരും ഫ്രാൻസിൽ 860 പേരും മരിച്ചു. 622 പേരാണ് അമേരിക്കയിൽ മരിച്ചത്. കാനഡയിൽ 24 പേരും മരണത്തിന് കീഴടങ്ങി
ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്. 197 രാജ്യങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4 ലക്ഷം കടന്നു. വിവിധ രാജ്യങ്ങളിലായി പതിമൂവായിരത്തിലധികം ആളുകളാണ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായി ചൈനയെക്കാള്‍ ഇരട്ടി മരണസംഖ്യയാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേ സമയം, ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 519 ആയി. ഡൽഹിയിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണനിരക്ക് പതിനൊന്നായി. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നൂറ്റിയേഴായി ഉയർന്നു. അതേസമയം, രാജ്യത്ത് അസുഖം ഭേദമായവരുടെ എണ്ണവും വർധിച്ചു. മഹാരാഷ്ട്രയിൽ രോഗബാധിതനായ അറുപത്തിയഞ്ചുകാരൻ ഇന്ന് മരിച്ചു. ആറ് പുതിയ പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം നൂറ്റിയേഴായി