സംസ്ഥാനത്ത് ഇന്ന് 8764 പേർക്കാണ് കൊവിഡ്,7723 പേർ രോഗമുക്തി നേടി,21 പേർ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു

കഴിഞ്ഞ 24 മണിക്കൂറിൽ 48253 സാംപിളുകൾ പരിശോധിച്ചു.

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8764 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 7723 പേർ രോഗമുക്തി നേടി. 95407 പേർ നിലവിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 48253 സാംപിളുകൾ പരിശോധിച്ചു.

മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍ഗോഡ് 323, പത്തനംതിട്ട 244, വയനാട് 110, ഇടുക്കി 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് ഏറ്റവും വെല്ലുവിളി ഉയർത്തിയ തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ മാതൃകപരമായ പ്രവർത്തനം കൊണ്ടാണ് ഇതു സാധ്യമായത്. ജനങ്ങളും നല്ല രീതിയിൽ സഹകരിച്ചു. എന്നാൽ ചില മേഖകളിൽ ആളുകളുടെ സഹകരണം തികച്ചും നിരാശയുണ്ടാക്കുന്ന തരത്തിലാണ്. ചില മത്സ്യചന്തകൾ, വഴിയോരകച്ചവട സ്ഥാപനങ്ങൾ എന്നിവടിങ്ങളിൽ സാമൂഹികഅകലം അട്കകമുളള് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ല.

കൊവിഡിനെ തുടർന്ന് ജോലി പോയി നാട്ടിലെത്തി റോഡിന് വശങ്ങളിൽ ചെറുകിട കച്ചവടം നടത്തി ജീവിക്കുന്ന നിരവധിയാളുകളുണ്ട്. ആവശ്യമുള്ള സാധനങ്ങൾ വാങ്ങി ഇവരെ നമ്മുക്ക് സഹായിക്കാം. പക്ഷേ അത്തരം കേന്ദ്രങ്ങളിൽ ആളുകൾ വല്ലാതെ കൂട്ടം കൂടുന്നതും കൃത്യമായി സുരക്ഷാ മാനദണ്ഡം പാലിക്കത്തതും ശരിയായ കാര്യമല്ല. ഇതു വഴിയോരക്കച്ചവടക്കാർക്ക് കൂടി ബുദ്ധിമുട്ടാണ്. അതിനാൽ െകാവിഡ് പ്രട്ടോക്കോൾ പാലിച്ച് കച്ചവടം നടത്തണം. കച്ചവടക്കാരനും ഉപഭോക്താവും ജാഗ്രത പാലിക്കണം.

ചിലയിടങ്ങളിൽ കുട്ടികൾക്ക് സ്വകാര്യ ട്യൂഷൻ നടന്നു വരുന്നതായി ശ്രദ്ധയിൽപ്പെട്ടു. നിരവധി കുട്ടികൾ ഓൺലൈൻ പരീക്ഷയ്ക്കും മറ്റുമായി ട്യൂഷന് പോകുന്നു. തലസ്ഥാന ജില്ലയിൽ പ്രതിദിനം കൊവിഡ് പൊസീറ്റീവായവരിൽ 15 വയസിന് താഴെയുള്ള വലിയൊരു ശതമാനം കുട്ടിക്കളുണ്ട്. ഇക്കാര്യം മാതാപിതാക്കൾ ശ്രദ്ധിക്കുകകയും കരുതൽ സ്വീകരിക്കുകയും വേണം.

You might also like

-