സംസ്ഥാനത്ത് ഒമിക്രോൺ തരംഗം ,കോവിഡ് വാർ റൂം പ്രവർത്തനം ആരംഭിച്ചെന്ന് മന്ത്രി വീണ ജോർജ്

കേരളത്തിലെ കൊറോണ മൂന്നാം തരംഗം ഒമിക്രോൺ തരംഗമാണെന്ന ആശങ്ക മന്ത്രി ചൂണ്ടിക്കാട്ടി. സാമ്പിളുകളിൽ 6 ശതമാനം മാത്രമാണ് ഡെൽറ്റ വകഭേദം സ്ഥിരീകരിക്കുന്നത്

0

തിരുവനന്തപുരം: കേരളം ഒമിക്രോണിന്റെ പിടിയിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.സംസ്ഥാനത്ത് പരിശോധിക്കുന്ന സാമ്പിളുകളിൽ 94 ശതമാനവും ഒമിക്രോൺ ആണെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ കൊറോണ മൂന്നാം തരംഗം ഒമിക്രോൺ തരംഗമാണെന്ന ആശങ്ക മന്ത്രി ചൂണ്ടിക്കാട്ടി. സാമ്പിളുകളിൽ 6 ശതമാനം മാത്രമാണ് ഡെൽറ്റ വകഭേദം സ്ഥിരീകരിക്കുന്നത്.അതേസമയം കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഐസിയു,വെന്റിലേറ്റർ എന്നിവയുടെ ഉപയോഗത്തിൽ കുറവ് വന്നിട്ടുണ്ട്.3.6 ശതമാനം രോഗികൾ മാത്രമാണ് ആശുപത്രികളിൽ എത്തുന്നത്.കൊറോണ രോഗികളുടെ ഐസിയു ഉപയോഗം രണ്ടു ശതമാനം കുറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് കോവിഡ് വാർ റൂം പ്രവർത്തനം ആരംഭിച്ചെന്ന് മന്ത്രി അറിയിച്ചു. ഒമിക്രോൺ വകഭേദം മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതരമാകില്ലെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. 97 ശതമാനത്തോളം രോഗികൾ വീടുകളിൽ ഗൃഹ പരിചരണത്തിലാണെന്നും,
പ്രമേഹം ഉള്ളവർ, വൃക്കരോഗികൾ എന്നിവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഗൃഹപരിചരണത്തിൽ കഴിയേണ്ടതാണ്. തളര്‍ച്ച അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ പരിചരണം തേടണം. മൂന്ന് ദിവസം വരെ പനിയുണ്ടെങ്കിൽ ആശുപത്രിയിലേക്ക് മാറണം. ഗുരുതര രോഗികൾ, എച്ച്ഐവി പൊസിറ്റീവ് രോഗികൾ എന്നിവർ പൊസിറ്റീവായാൽ ഉടൻ ആശുപത്രിയിലേക്ക് മാറണം. എല്ലാ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ രൂപീകരിക്കും. 50% ശതമാനം കിടക്കൾ സ്വകാര്യ ആശുപത്രികൾ കൊവിഡ് രോഗികൾക്ക് മാറ്റിവയ്ക്കണം. ചികിത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചാൽ ആശുപത്രികൾക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 2152, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസര്‍ഗോഡ് 1029 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

You might also like

-