ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 270,709 ആയി

കൊവിഡ് മൂലം ലോകത്ത് ഇന്നലെ മാത്രം 6,114 പേരാണ് മരിച്ചത്. 88,498 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ 649 പേരാണ് ഇന്നലെ മരിച്ചത്.

0

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 270,709 ആയി. 3,916,244 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,341,239 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.കൊവിഡ് മൂലം ലോകത്ത് ഇന്നലെ മാത്രം 6,114 പേരാണ് മരിച്ചത്. 88,498 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം 1,292,623 ആയി മരണം 76,928. പിന്നിട്ടു ഇറ്റലിയിൽ രോഗികളുടെ എണ്ണം215,858ആയി മരണസംഖ്യ 29,958പിന്നിട്ടു സ്പെയിനിൽ സ്ഥിഗതികൾ ഗുരുതരമായി തുടരുന്നു 256,855 പേർക്ക് രോഗം സ്ഥികരിച്ചപ്പോൾ മരണം26,070പിന്നിട്ടു ബ്രിട്ടനിൽ 649 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 30,615 ആയി. ഫ്രാൻസിലെ മരണസംഖ്യ 25,987 ആയപ്പോൾ ജർമനിയിൽ മരിച്ചവരുടെ എണ്ണം 7,392 ആയി. ബെൽജിയത്തിലെ മരണസംഖ്യ 8,415 ആയി ഉയർന്നു. ഇറാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,418 ആയി.

നെതർലന്റ്സിൽ 5,288ഉം ബ്രസീലിൽ9,188ഉം തുർക്കിയിൽ3,641ഉം പേർ മരിച്ചു. സ്വിറ്റ്സർലന്റിലെ മരണസംഖ്യ 1,810 ആയപ്പോൾ സ്വീഡനിലേത് 3,040 ആയി. മെക്സിക്കോയിൽ 2,961പേരും അയർലന്റിൽ 1,403പേരും മരിച്ചു. ആഫ്രിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 52,000 കടന്നപ്പോൾ മരണസംഖ്യ 2,015 ആയി. പാകിസ്ഥാനിൽ 564 പേരാണ് ഇതുവരെ മരിച്ചത്.

റഷ്യയിലും ബ്രസീലിലും കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുകയാണ്. റഷ്യയിൽ മരിച്ചവരുടെ എണ്ണം 1,625 ആയി ഉയർന്നപ്പോൾ ബ്രസീലിൽ 8,588 പേരാണ് ഇതുവരെ മരിച്ചത്. ഇന്തോനേഷ്യ-930, കാനഡ-4,232, ഓസ്ട്രിയ-609, ഫിലിപ്പൈൻസ്-685, ഡെൻമാർക്ക്-506, ജപ്പാൻ-556, ഇറാഖ്-102, ഇക്വഡോർ-1,618 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

അതേസമയം, രാജ്യങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന വീണ്ടും രംഗത്തെത്തി. അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അല്ലെങ്കിൽ കേസുകൾ കുതിച്ചുയരുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. രോഗം വ്യാപിക്കുന്നത് പരിശോധിക്കാൻ രാജ്യങ്ങൾ മതിയായ ട്രാക്കിംഗ് സംവിധാനങ്ങളും ക്വാറന്റീൻ വ്യവസ്ഥകളും ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ജനറൽ ടെഡ്രോസ് അഥനോം നിർദേശിച്ചു. ലോക്ക് ഡൗണിൽ നിന്നുള്ള പരിവർത്തനം രാജ്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-