ലോകത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 108,827 ആയി ,മരണനിരക്കിൽ ഇറ്റലിയെ പിന്തള്ളി അമേരിക്ക
അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 20,577കടന്നു. മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന യുഎസ്, ലോകത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന രാജ്യമായി. ഇറ്റലിയിൽ 19,468 പേരാണ് ഇതുവരെ മരിച്ചത്.
ലോകത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 108,827 ആയി ,മരണനിരക്കിൽ ഇറ്റലിയെ പിന്തള്ളി അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു സ്പെയിനിൽ 163,027 ബാധിച്ചതിൽ 16,606 പേര് മരണത്തിനു കിഴടങ്ങി ,ഫ്രാൻസിൽ 129,654 ബാധിച്ചതിൽ 13,832 മരിച്ചു അമേരിക്കയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 20,577കടന്നു. മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന യുഎസ്, ലോകത്ത് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന രാജ്യമായി. ഇറ്റലിയിൽ 19,468 പേരാണ് ഇതുവരെ മരിച്ചത്.
യു.എസിലെ കോവിഡ് വൈറസിന്റെ വ്യാപനകേന്ദ്രം ന്യൂയോർക്ക് സംസ്ഥാനമാണ്. യു.എസിന്റെ ആകെ മരണത്തിൽ പകുതിയിലേറെയും ഇവിടെയാണ്. ഇതുവരെ 7800ലേറെപ്പേരാണ് ഇവിടെ മരിച്ചത്. 1.7 ലക്ഷത്തിലേറെപ്പേർക്ക് രോഗം ബാധിച്ചു. യൂറോപ്പിൽ ഏറ്റവും കൂടുതൽ രോഗബാധയുണ്ടായ സ്‍പെയിൻ, ഇറ്റലി എന്നിവിടങ്ങളിലേക്കാൾ കൂടുതലാണിത്.ഫെബ്രുവരിയിൽ യൂറോപ്പിൽനിന്നെത്തിയ വൈറസിൽനിന്നാണ് ന്യൂയോർക്കിൽ രോഗം പടർന്നതെന്നാണ് നിഗമനം. മാർച്ച് ഒന്നിനാണ് ഇവിടെ ആദ്യരോഗബാധ സ്ഥിരീകരിച്ചത്. ആളുകൾ തിങ്ങിപ്പാർക്കുന്ന ബ്രോൻക്സ്, ക്വീൻസ് മേഖലകളിൽ ഏറ്റവും കൂടുതൽ രോഗവ്യാപനം രേഖപ്പെടുത്തി.വൈറസ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ന്യൂയോർക്കിലെ പൊതു വിദ്യാലയങ്ങൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചു. പത്തു ലക്ഷത്തിലധികം വിദ്യാർഥികൾക്കാണ് ഇത് ബാധകമാകുന്നത്. ഈ അധ്യായന വർഷം പൂർത്തിയാകാൻ ഇനി മൂന്നു മാസം കൂടി ബാക്കിനിൽക്കെയാണ് തീരുമാനം. സെപ്റ്റംബറിൽ അടുത്ത് അധ്യായന വർഷം ആരംഭിക്കുക
ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷത്തോട് അടുക്കുകയാണ്. പുതിയതായി ഇരുപത്തെട്ടായിരത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആഗോളമരണനിരക്ക് 1,08,770 ആയി ഉയർന്നു. സ്പെയിനിൽ 1,63,027 പേർക്ക് രോഗം ബാധിച്ചപ്പോൾ ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം 1,52,271 ആണ്.