കോവിഡ് 19 മരിച്ചവരുടെ എണ്ണം 13,000 കടന്നു.ഇറ്റലിയിൽ ൨൪ മണിക്കൂറുകൾക്കിടെ മരണം 793 ഇസ്രായേലിലും സിങ്കപ്പൂരിലും യു.എ.ഇയിലും ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.
പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇന്നലെ 7 മരണമാണ് കോവിഡ് ബാധിച്ചുണ്ടായത്. അതേസമയം സ്പെയ്നില്‍ 285 പേരും ഇറാനില്‍ 123 പേരും ഫ്രാന്‍സില്‍ 112 പേരും ഇന്നലെ മരിച്ചു. ബ്രിട്ടനില്‍ ഇന്നലെ 56 പേരാണ് മരിച്ചത്
ന്യൂസ് ഡെസ്ക് : കോവിഡ് 19 വയറസ്സിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ് രോഗത്തിനെതിരെ ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ കോവിഡ് മരണം വര്‍ദ്ധിക്കുകയാണ്. ആകെ മരിച്ചവരുടെ എണ്ണം 13,000 കടന്നു. ഇസ്രായേലിലും സിങ്കപ്പൂരിലും യു.എ.ഇയിലും ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.
ചൈനക്ക് ശേഷം കോവിഡ് 19 സംഹാര താണ്ഡവമാടിയ ഇറ്റലിയില്‍ ഒരു ദിവസത്തെ കൂടിയ മരണ നിരക്കാണ് ഇന്നലെയുണ്ടായത്. 793 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ ഇറ്റലിയില്‍ കോവിഡ് ബാധിച്ചുള്ള ആകെ മരണ സംഖ്യ 4825 ആയി. വടക്കന്‍ ഇറ്റലിയിലെ ലൊംമ്പാര്‍ഡി മേഖലയിലാണ് കൂടുതല്‍ മരണമുണ്ടായത്. ഫാഷന്‍, സാമ്പത്തിക കേന്ദ്രമായ ലൊംമ്പാര്‍ഡി മേഖലയില്‍ 546 പേരാണ് ഇന്നലെ മരിച്ചത്.
പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇന്നലെ 7 മരണമാണ് കോവിഡ് ബാധിച്ചുണ്ടായത്. അതേസമയം സ്പെയ്നില്‍ 285 പേരും ഇറാനില്‍ 123 പേരും ഫ്രാന്‍സില്‍ 112 പേരും ഇന്നലെ മരിച്ചു. ബ്രിട്ടനില്‍ ഇന്നലെ 56 പേരാണ് മരിച്ചത്