കോവിഡ്19: ആർ സി സി യിൽ കീമോ തെറാപ്പി, റേഡിയേഷൻ മാറ്റിവച്ചു
നിശ്ചയിക്കപ്പെട്ട രോഗികൾ പുതുക്കിയ തീയതിക്കായി അധികൃതരുമായി ബന്ധപ്പെടണം. വിളിക്കേണ്ട നമ്പറുകൾ: സർജറി : 8289893454/ 0471-252 2902 റേഡിയേഷൻ : 0471-252 2273/ 2442541/ 2445069/ 2445079കീമോതെറാപ്പി : 0471-2442541 / 2445069/2445079
തിരുവനന്തപുരം: കോവിഡ് 19 പടരുന്ന സാഹചര്യത്തിലും ഡോക്ടർമാരുടെ അഭാവത്തിലും ആര്‍സിസിയിലും കടുത്ത നിയന്ത്രണങ്ങൾ. കാൻസർ ചികിത്സ പ്രതിരോധ ശേഷിയെ ബാധിക്കുന്നതിനാൽ കീമോതെറാപ്പി, റേഡിയേഷൻ, സർജറി എന്നിവ ഒരാഴ്ചത്തേക്ക് നീട്ടി വച്ചിരിക്കുന്നു എന്നാണ് അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.
എന്നാൽ അടിയന്തിര സ്വഭാവമുള്ള ചികിത്സകളും സർജറിയും തുടരുന്നതായിരിക്കുമെന്നും ആർസിസി ഡയറക്ടർ ഡോ.രേഖ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ റേഡിയേഷൻ ചികിത്സ എടുത്തു കൊണ്ടിരിക്കുന്ന രോഗികളുടെ ചികിത്സയും മുൻ നിശ്ചയിച്ച പോലെ തന്നെ തുടരും.മാർച്ച് 23 മുതല്‍ 28 വരെ ചികിത്സ നിശ്ചയിക്കപ്പെട്ട രോഗികൾ പുതുക്കിയ തീയതിക്കായി അധികൃതരുമായി ബന്ധപ്പെടണം.
വിളിക്കേണ്ട നമ്പറുകൾ: സർജറി : 8289893454/ 0471-252 2902
റേഡിയേഷൻ : 0471-252 2273/ 2442541/ 2445069/ 2445079കീമോതെറാപ്പി : 0471-2442541 / 2445069/2445079