മലപ്പുറം വണ്ടൂര്‍ മേഖലയിലെ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചു. പത്തനംതിട്ടൽ വനിതാ ഡോക്ടറെ നിരീക്ഷണത്തിലാക്കി

കൊവിഡ് 19 രോഗ ബാധിതരെ പരിചരിച്ചിരുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ വീട്ടിൽ നിരീക്ഷണത്തിലാക്കി. ഇവർ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്.

0

മലപ്പുറം : കൊറോണ രോഗം സ്ഥിരീകരിച്ച രോഗി എത്തിയ മലപ്പുറം വണ്ടൂര്‍ മേഖലയിലെ സ്വകാര്യ ക്ലിനിക്കുകള്‍ അടച്ചു. ക്ലിനിക്കിലെ ഡോക്ടര്‍മാരോടും രോഗി എത്തിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോടും ജീവനക്കാരോടും അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

മലപ്പുറം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 194 പേരെയും അവരുമായി സമ്പര്‍ക്കമുണ്ടായ 104 പേരെയും കണ്ടെത്തി. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ട് ഇടപഴകിയ 110 പേരെയും അവരുമായി ബന്ധപ്പെട്ട 67 പേരെയും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലിപ്പോള്‍ 2213 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 17 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്.

അതേസമയം കൊവിഡ് 19 രോഗ ബാധിതരെ പരിചരിച്ചിരുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ വീട്ടിൽ നിരീക്ഷണത്തിലാക്കി. ഇവർ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. ഡോക്ടറുടെ സ്രവം
പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയ്ക്കയച്ച മറ്റ് 5 പേരുടെ ഫലങ്ങൾ ഇന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കണ്ണൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ മൂന്നാമത്തെ പരിശോധന ഫലവും നെഗറ്റീവാണ്. ഇതോടെ ഇയാൾ രോഗത്തിൽ നിന്ന് പൂർണ്ണമായും വിമുക്തനായി. നേരത്തെ ലഭിച്ച രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. രോഗം മാറിയെങ്കിലും ഇയാൾ 14 ദിവസം നിരീക്ഷണത്തിൽ തുടരും. ഇയാളുടെ മകൻ, ഭാര്യ, അമ്മ, ചികിത്സിച്ച ഡോക്ടർ എന്നിവർക്ക് രോഗം പിടിപെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ 26 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 821 പേർ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നുണ്ട്. 12 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
സംസ്ഥാനത്ത് ഇന്ന് പുറത്ത് വന്ന എല്ലാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു എന്നത് ആശ്വാസം പകരുന്നുണ്ട്. ഇന്ന് മുതൽ ഞായറാഴ്ച വരെ വീടുകൾ തോറും കയറി ആരോഗ്യ പ്രവർത്തകർ ബോധവത്കരണം നടത്തും.

.

You might also like

-