കോവിഡ് 19 : തദ്ദേശ സ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവ് വീഡിയോ കോൺഫറൻസ് നടത്തും
വിക്ടേഴ്സ് ചാനലിലൂടെയാകും തത്സമയ ആശയവിനിമയം. ഓരോ പ്രദേശങ്ങളിലെയും വ്യത്യസ്ത രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഇതിൽ പങ്കെടുക്കും
തിരുവനന്തപുരം :കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ക്കൊപ്പം ചർച്ചയിൽ പങ്കെടുക്കും. വീഡിയോ കോൺഫറൻസിലൂടെയാകും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചർച്ച നടത്തുക.വിക്ടേഴ്സ് ചാനലിലൂടെയാകും തത്സമയ ആശയവിനിമയം. ഓരോ പ്രദേശങ്ങളിലെയും വ്യത്യസ്ത രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഇതിൽ പങ്കെടുക്കും