കോവിഡ് 19  സര്‍വകക്ഷി യോഗം ,സംസ്ഥാനത്തെ കടകളും മാളുകളും അടച്ചിടരുതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ കടകളും മാളുകളും അടച്ചിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് സാധാരണ ജീവിതം നിലനിര്‍ത്തി പോകാനാവശ്യമായ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

0

തിരുവനന്തപുരം :കോവിഡ് 19 രോഗബാധ ഉൾപ്പെടെ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന്. വൈകിട്ട് നാലിന് മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം. രോഗവ്യാപനം തടയാനുള്ള തുടര്‍ നടപടികള്‍ യോഗത്തില്‍ തീരുമാനിക്കും.സെൻസസ് സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനാണ് നേരത്തെ സർവകക്ഷി യോഗം വിളിച്ചിരുന്നത്. എന്നാല്‍ കോവിഡ് 19 വ്യാപകമാകുന്നത് കണക്കിലെടുത്താണ് ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും യോഗത്തിൽ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ വേണമെന്ന കാര്യത്തില്‍ കക്ഷിനേതാക്കളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും തീരുമാനമെടുക്കുക.

കോവിഡ് ബാധിതര്‍ക്ക് സഹായം നല്‍കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള തീരുമാനം യോഗത്തിലുണ്ടാകും. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തില്‍ ഇടപെടല്‍ ആവശ്യപ്പെടാനുള്ള തീരുമാനവും യോഗത്തിലുണ്ടാകും.

അതേസമയം  സംസ്ഥാനത്തെ കടകളും മാളുകളും അടച്ചിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് സാധാരണ ജീവിതം നിലനിര്‍ത്തി പോകാനാവശ്യമായ എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ചിലയിടങ്ങളില്‍ ഷോപ്പുകളും മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളുമെല്ലാം അടഞ്ഞ് കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. കെ.എസ്.ആര്‍.ടി.സി – സ്വകാര്യ ബസ് എന്നിവയുടെ സര്‍വ്വീസ് സാധാരണ നിലയില്‍ നടക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പും പോലീസും ഉറപ്പു വരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരീക്ഷകള്‍ തീരുമാനിച്ചതുപോലെ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

You might also like

-