കോവിഡ് 19 :എറണാകുളത്തും കാസർകോടും നിരീക്ഷണം ശ്കതമാക്കി
ഐസലേഷനില്‍ കഴിയുന്ന യുകെ പൗരനോടൊപ്പം ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ നെടുമ്പാശ്ശേരിയിലെ റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എല്ലാവരും 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.
കാസർകോട് കോവിഡ് 19 സ്ഥിരീകരിച്ചതില്‍ മൂന്ന് പേര്‍, 17ആം തിയ്യതി കോവിഡ് പോസിറ്റീവായ കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കളാണ്. രണ്ട് സ്ത്രീകള്‍ക്കും രണ്ട് വയസ്സുള്ള കുട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കളനാട് സ്വദേശിയോടൊപ്പം കാറില്‍ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം 17ന് ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ 52കാരനും 17ന് ദുബൈയില്‍ നിന്നും മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ 27കാരനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇവര്‍ രണ്ട് പേരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊച്ചി :എറണാകുളം ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതോടെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാരേയും വീടുകളില്‍ നിരീക്ഷണത്തില്‍ വെക്കും. 4196 പേരാണ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.
ഐസലേഷനില്‍ കഴിയുന്ന യുകെ പൗരനോടൊപ്പം ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ നെടുമ്പാശ്ശേരിയിലെ റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. എല്ലാവരും 55 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ ആദ്യം രോഗം സ്ഥിരീകരിച്ച 57കാരന്റെ ആരോഗ്യനില തൃപ്തികരമല്ല. ഇവരുടെ സംഘത്തിലുണ്ടായിരുന്ന മറ്റ് 12 വിദേശികളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇവരെ എത്രയും പെട്ടെന്ന് സ്വദേശത്തേക്ക് തിരിച്ചയക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ജില്ലയിലാകെ 9 പേരാണ് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജില്ലയില്‍ കോവിഡ് 19 നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. 4196 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. മൂന്നാം തിയ്യതിക്ക് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ എല്ലാവരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ല അതീവ ജാഗ്രതയില്‍. രണ്ട് വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ എട്ട് പേരാണ് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
കോവിഡ് 19 സ്ഥിരീകരിച്ചതില്‍ മൂന്ന് പേര്‍, 17ആം തിയ്യതി കോവിഡ് പോസിറ്റീവായ കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കളാണ്. രണ്ട് സ്ത്രീകള്‍ക്കും രണ്ട് വയസ്സുള്ള കുട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കളനാട് സ്വദേശിയോടൊപ്പം കാറില്‍ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം 17ന് ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ 52കാരനും 17ന് ദുബൈയില്‍ നിന്നും മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ 27കാരനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇവര്‍ രണ്ട് പേരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച മാത്രം 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ കാസര്‍കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും ജില്ലയിലെ മുഴുവന്‍ ക്ലബുകളും അടയ്ക്കും. രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാത്രമായി കടകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തി. കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച 47കാരനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലം ലഭിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുമോ എന്ന ആശങ്കയിലാണ് ജില്ല.
മറ്റ് സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇറങ്ങിയ ശേഷം റോഡ്, റെയില്‍ മാര്‍ഗങ്ങള്‍ വഴി ജില്ലയിലെത്തിയ ആളുകളെ കണ്ടെത്താനായി വിവര ശേഖരണം നടത്തും. ആരോഗ്യപ്രവര്‍ത്തകരുടേയും ആശാപ്രവര്‍ത്തകരുടേയും സഹായത്തോടെ സി ട്രാക്കര്‍ സംവിധാനം ഉപയോഗിച്ചാണ് വിവര ശേഖരണം. കളമശ്ശേരി മെഡിക്കല്‍ കോളജിലെ തിരക്ക് കുറക്കാന്‍ ഇന്നലെ മുതല്‍ ഒ പി സമയത്തിലടക്കം മാറ്റം വരുത്തിയിട്ടുണ്ട്. വാര്‍ഡുകളില്‍ രോഗികളുടെ എണ്ണം പരമാവധി കുറക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.