കോവിഡ് 19 ഉദ്യോഗസ്ഥർക്ക് യാത്രാവിലക്ക്
ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷി മൃമായി ശശാങ്ക്, തൊഴില്‍ വകുപ്പ് അഡി. ചീഫ് സെക്രട്ടറി സത്യജീത് രാജന്‍, കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം എന്നീ ഐ.എ.സ് ഉദ്യോഗസ്ഥരും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരും വിദേശ യാത്രക്ക് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയത്
തിരുവനന്തപുരം :കൊവിഡ് പകരുന്നതിനിടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വിദേശയാത്രക്ക് പോകേണ്ടതില്ലന്നു സര്‍ക്കാര്‍. കൊറോണ രോഗം ലോകവ്യാപകമായി പടരുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിദേശത്തേക്ക് പോകേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോഷി മൃമായി ശശാങ്ക്, തൊഴില്‍ വകുപ്പ് അഡി. ചീഫ് സെക്രട്ടറി സത്യജീത് രാജന്‍, കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം എന്നീ ഐ.എ.സ് ഉദ്യോഗസ്ഥരും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരും വിദേശ യാത്രക്ക് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിയത് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു. ഏല്ലാ തരത്തിലുള്ള വിദേശ യാത്രക്കും വിലക്ക് ഏര്‍പ്പെടുത്തി.
കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിലെ യാത്രക്ക് കേന്ദ്ര സര്‍ക്കാര‍് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്ന ബ്രിട്ടന്‍, റഷ്യ, ദുബൈ രാജ്യങ്ങളില്‍ വലിയ തോതില്‍ കൊറോണ പടര്‍ന്നുപടിിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമായികൊണ്ടിരിക്കെ ഉദ്യോഗസ്ഥരുടെ വിദേശ യാത്രക്ക് ഔചത്യക്കുറവും ഉണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം