രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14,352 മരണസംഖ്യ 486
മുംബൈയിലെ ധാരാവി ചേരിയിൽ കോവിഡ് ബാധിതരുടെ എണ്ണം 100 കവിഞ്ഞു. വെള്ളിയാഴ്ച പുതിയ 15 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ വൈറസ് ബാധിതരുടെ എണ്ണം101 ആയി
ഡൽഹി :രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു ഇതുവരെ 14,352 പേർക്ക് കോവിഡ് സ്ഥികരിച്ചു.രാജ്യത്താകെ മരണസംഖ്യ 486 കടന്നു മഹാരാഷ്ട്ര.മധ്യപ്രദേശ് ഗുജറത്ത് സംസ്ഥാനങ്ങളിൽ കോവിഡ് ക്രമാതീതമായി പടരുന്നത് ആശങ്കക്ക് കാരണമായിട്ടുണ്ട്.
മുംബൈയിലെ ധാരാവി ചേരിയിൽ കോവിഡ് ബാധിതരുടെ എണ്ണം 100 കവിഞ്ഞു. വെള്ളിയാഴ്ച പുതിയ 15 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ വൈറസ് ബാധിതരുടെ എണ്ണം101 ആയി. മുംബൈ മുനിസിപ്പാലിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.അതിനിടെ, കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന 62 വയസുള്ള ധാരാവി സ്വദേശി വെള്ളിയാഴ്ച മരിച്ചു. ഇതോടെ ധാരാവിയില്‍ കോവിഡ് – 19 ബാധിച്ച് മരിച്ചവരുടെയെണ്ണം പത്തായി.മാതുങ്ക ലേബർ ക്യാമ്പ്, മുസ്ലീം നഗർ, ഇന്ദിര നഗർ എന്നിവിടങ്ങളിൽ മൂന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. സോഷ്യൽ നഗറിൽ രണ്ടും ഡോ. ബലിഗ നഗർ, ലക്ഷ്മി ചൗൾ, ജനത സൊസൈറ്റി, സർവോദയ് സൊസൈറ്റി എന്നിവിടങ്ങളിൽ ഓരോ കേസും റിപ്പോർട്ട് ചെയ്തു.
രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 3236 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 34 പേര്‍ക്ക് വെള്ളിയാഴ്ച മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചു.മഹാരാഷ്ട്രക്കു പിന്നാലെ കോവിഡ് കേന്ദ്രങ്ങളായി മധ്യപ്രദേശും ഗുജറാത്തും. രോഗബാധിതരുടെ എണ്ണം മധ്യപ്രദേശിൽ 1310ഉം ഗുജറാത്തിൽ 1100ഉം ആയി. 452 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽ ഇന്ന് കേന്ദ്രമന്ത്രിമാർ യോഗം ചേരും. രാജ്യത്ത് 24 മണിക്കൂറിനിടെ 1076 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 32 മരണവും റിപ്പോർട്ട് ചെയ്തു.
മധ്യപ്രദേശിൽ 146 പുതിയ കേസുകൾ അടക്കം ആകെ രോഗബാധിതർ 1310ഉം മരണം 69ഉം ആയി. ഇൻഡോറിൽ 842ഉം ഭോപ്പാലിൽ 197ഉം പേർ രോഗബാധിതരാണ്. 408 പ്രദേശങ്ങൾ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. 98 കേസുകളും രണ്ടു മരണവുമാണ് രാജസ്ഥാനിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. ആകെ കേസുകൾ 1229ഉം മരണം 17ഉം ആയി.78 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഗുജറാത്തിൽ ആകെ കേസുകൾ 1100ലും മരിച്ചവരുടെ എണ്ണം 41ലും എത്തി. 24000 അതിവേഗ പരിശോധന കിറ്റുകൾ ഗുജറാത്തിന് ലഭിച്ചിട്ടുണ്ട്. 67 പുതിയ കേസുകൾ അടക്കം ഡൽഹിയിൽ 1707 രോഗബാധിതരും 42 മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹിയിൽ നിയന്ത്രിത മേഖലകളുടെ എണ്ണം 68 ആക്കി. ഷാഹീൻ ബാഗ് അടക്കമുള്ള ആറു പ്രദേശങ്ങളാണ് പുതുതായി ചേർത്തത്.
നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത റോഹിങ്ക്യകളെ കണ്ടെത്തണമെന്ന് കാണിച്ച് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കോവിഡ് വ്യാപനത്തിന്റെ വേഗത കുറയുന്നു എന്നും അടച്ചു പൂട്ടലിന് ശേഷം രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന് കൂടുതൽ സമയം എടുക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചൈനയിൽ നിന്ന് എത്തിയ അതിവേഗ പരിശോധന കിറ്റുകളിൽ പരിശോധിച്ചവയുടെ വിതരണം തുടങ്ങി. പിപിഇ കിറ്റുകളിൽ 63,000 എണ്ണം ഗുണമേൻമ ഇല്ലാത്തതാണെന്നാണ് കണ്ടെത്തൽ