രാജ്യത്ത് കോവിഡ് മരണം 75 ആയി; ഇന്ന് 525 പേര്‍ക്ക് രോഗം 3,072 പേര്‍ക്കാണ്സ്ഥിതിരീകരിച്ചു
തബ്‍ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ഇരുപതിനായിരം പേര്‍ ക്വാറന്‍റീനിലാണ്. സമ്മേളനത്തിനെത്തിയ വിദേശികളില്‍ ചിലര്‍ ഒളിവിലാണെന്ന് ഡല്‍ഹി പൊലീസ് പറയുന്നു
ന്യൂസ് ഡെസ്ക് :രാജ്യത്ത് ഇന്ന് 525 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,072 പേര്‍ക്കാണ്. ഒൗദ്യോഗിക കണക്കുപ്രകാരം മരണ സംഖ്യ 75 ആയി. രോഗബാധിതരില്‍ ഏറെയും യുവാക്കളാണ്. തബ്‍ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ഇരുപതിനായിരം പേര്‍ ക്വാറന്‍റീനിലാണ്. സമ്മേളനത്തിനെത്തിയ വിദേശികളില്‍ ചിലര്‍ ഒളിവിലാണെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. രോഗമില്ലാത്തവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചു.
രാജ്യത്തെ മുപ്പത് ശതമാനം ജില്ലകളിലും കോവിഡ് ബാധിച്ചു കഴിഞ്ഞു. 221 ജില്ലകള്‍. രോഗബാധിതരില്‍ 42 ശതമാനവും 21നും 40 ഇടയില്‍ പ്രായമുള്ളവര്‍. ഇരുപതു വയസില്‍ താഴെ പ്രായമുള്ളവര്‍ 9 ശതമാനം. 41 നും 60 ഇടയില്‍ പ്രായമുള്ളവര്‍ 33 ശതമാനം. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ 17 ശതമാനം. ഗുരുതരാവസ്ഥയില്‍ 58 കേസുകള്‍. കേരളത്തിലും മധ്യപ്രദേശിലും ഡല്‍ഹിയിലുമാണ് ഇതില്‍ ഭൂരിഭാഗവും. ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഡോക്ടര്‍മാരുള്‍പ്പെടെ 108 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്‍റീന്‍ ചെയ്തു.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ഉന്നതതല സമിതിയുടെ സംയുക്തയോഗം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു. രോഗനിര്‍ണയും ചികില്‍സയും പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി സൗജന്യമാക്കി. ഈ മാസം എട്ടിന് പ്രധാനമന്ത്രി വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തും. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കും. കേരളം അടക്കം രോഗബാധ തീവ്രമായ എട്ട് സംസ്ഥാനങ്ങളില്‍ പരിശോധനകള്‍ വ്യാപകമാക്കാനും നിയന്ത്രണങ്ങള്‍ ശക്തമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ കോവിഡ് കേസുകളില്‍ 30 ശതമാനം തബ്‍ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടതാണ്.സമ്മേളനത്തിനെത്തിയ 1026 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗമില്ലാത്തവര്‍ വീടുകളില്‍ നിര്‍മിക്കുന്ന തുണി മാസ്കുകളെങ്കിലും ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു. ചൈനയില്‍ നിന്ന് ചികില്‍സാ ഉപകരണങ്ങള്‍ ഇന്ത്യ വാങ്ങും. എയര്‍ ഇന്ത്യ വിമാനം ഇതിനായി നാളെ പോകും. കോവിഡ് പരിശോധ കിറ്റുകള്‍ കയറ്റുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. ട്രെയിന്‍ സര്‍വീസുകള്‍ ലോക് ഡൗണിന് ശേഷം ആരംഭിക്കും. എന്നാല്‍ എയര്‍ ഇന്ത്യ ഏപ്രില്‍ 30വരെയുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.