കാസർഗോട്ടെ ആദ്യ കൊവിഡ് രോഗിയുൾപ്പെടെ പതിനഞ്ച് പേർ ഇന്ന് ആശുപത്രി വിട്ടു
കാസർഗോഡ് ജനറൽ ആശുപത്രിയിലെ ആറ് പേർ, ജില്ലാ ആശുപത്രിയിലെ മൂന്ന് പേർ, പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആറ് പേർ എന്നിങ്ങനെ 15 കൊവിഡ് ബാധിതരാണ് ഇന്ന് ആശുപത്രി വിട്ടത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള കാസർഗോഡ് ആദ്യ രോഗിയുൾപ്പെടെ പതിനഞ്ച് പേർ ഇന്ന് ആശുപത്രി വിട്ടു. കൊറോണ വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തിൽ ജില്ലക്കാരായ 138 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
കാസർഗോഡ് ജനറൽ ആശുപത്രിയിലെ ആറ് പേർ, ജില്ലാ ആശുപത്രിയിലെ മൂന്ന് പേർ, പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആറ് പേർ എന്നിങ്ങനെ 15 കൊവിഡ് ബാധിതരാണ് ഇന്ന് ആശുപത്രി വിട്ടത്. കാസർഗോഡ് ജനറൽ ആശുപത്രിയിൽ നിന്ന് 10 കൊവിഡ് ബാധിതരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് മൂന്നുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഒരാളും പരിയാരം ഗവ. മെഡിക്കൽ കോളജിൽ നിന്ന് എട്ടുപേരും രോഗം ഭേദമായി ആശുപത്രി വിട്ടതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് മുക്തരായവരുടെ എണ്ണം 22 ആയി. രോഗം സ്ഥിരീകരിച്ച 160 പേരിൽ ഇപ്പോൾ 138 പേരാണ് ചികിത്സയിലുള്ളത്.