രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 122 മരിച്ചു,നാലുമാസത്തിനിടയിലെ ഏറ്റവും കൂടിയ മരണനിരക്ക്

ആദ്യമായാണ് കൊറോണ ബാധിച്ച് ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 3525 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 74,480ആയി. 47,612 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്.24,453പേർക്ക് രോഗം ഭേദമായി

0

ഡൽഹി :രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 122 മരിച്ചു രാജ്യത്ത് ആദ്യമായാണ് കൊറോണ ബാധിച്ച് ഇത്രയധികം മരണം റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 3525 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 74,480ആയി. 47,612 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്.24,453പേർക്ക് രോഗം ഭേദമായി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ രാജ്യത്ത് കൊറോണ ബാധിച്ച് 2415 (+188)പേരാണ് മരിച്ചത്.

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 43,42,345 ആയി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.92 ലക്ഷം കടന്നു. 16 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 24.47 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 46,342 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 24 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.

You might also like

-