മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 324 ആയി. ഇവരില്‍ 41 പേര്‍ വിദേശികളാണ്
മുംബൈ :മഹാരാഷ്ട്രയിൽ കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലിരുന്ന 56കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയാണ് ഇയാളെ മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 324 ആയി. ഇവരില്‍ 41 പേര്‍ വിദേശികളാണ്. രോഗബാധിതരുടെ എണ്ണം രണ്ടാഴ്ചക്കിടെ ഇരട്ടിയായാണ് വര്‍ധിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും ഏറ്റവും കൂടുതല്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജസ്ഥാനില്‍ ഒരാഴ്ചത്തെ പൂര്‍ണ്ണ സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിച്ചു.
കോവിഡ് 19ന്റെ സമൂഹ വ്യാപനം തടയാൻ ജനങ്ങളിൽ അവബോധം ഉണ്ടാക്കാനായി രാജ്യം ജനത കർഫ്യു ആചരിക്കുകയാണ്. രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെ ആളുകൾ പുറത്തിറങ്ങരുത് എന്നാണ് നിർദേശം. ലോക്കൽ ട്രെയിനുകൾ, ബസ്, മെട്രോ തുടങ്ങി പൊതു ഗതാഗത സംവിധാനങ്ങൾ പൂർണമായും തടസ്സപ്പെട്ടു. കടകമ്പോളങ്ങൾ അടച്ചിട്ടിരിക്കുകയാണ്.