ചെന്നൈയിൽ നാലുവിദേശിയരടക്കം   അഞ്ചുപേർക്ക്  കൊറോണ  സ്ഥികരിച്ചു 

നാല് വിദേശികള്‍ക്കും ഒരു ചെന്നൈ സ്വദേശിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

0

ചെന്നൈ : തമിഴ്‌നാട്ടില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ. നാല് വിദേശികള്‍ക്കും ഒരു ചെന്നൈ സ്വദേശിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി.ചെന്നൈ : .

കൂടുതല്‍ ആളുകള്‍ക്ക് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ കനത്ത ജാഗ്രത തുടരുകയാണ്. രോഗം സ്ഥിരീകരിച്ച വിദേശികള്‍ ഇന്തോനേഷ്യയില്‍ നിന്നും എത്തിയവരാണ്. രോഗം ബാധിച്ച ചെന്നൈ സ്വദേശി ടൂറിസ്റ്റ് ഗൈഡാണെന്നാണ് വിവരം.അതേസമയം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചെന്നൈയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന മധുര സ്വദേശിയാണ് മരിച്ചത്. ഇയാള്‍ക്ക് സാമൂഹ്യവ്യാപനത്തിലൂടെ രോഗം പടര്‍ന്നെന്നാണ് സംശയിക്കുന്നത്്. രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട അറുപതിലധികം ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

You might also like

-