കോവിഡ് 19- വായ്പകൾക്ക് മോറട്ടോറിയം ബാങ്കുകളുമായി ചർച്ച ചെയ്യു മുഖ്യമന്ത്രി

. ടൂറിസം മേഖലയും കർഷകരും പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ബാങ്കുകളുമായി സംസാരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

0

തിരുവനന്തപുരം :കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ വായ്പകൾക്ക് മോറട്ടോറിയം നൽകുന്ന കാര്യം ബാങ്കുകളുമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചു. സെൻസസ് നടപടികൾ നിർത്തി വെയ്ക്കണമെന്നാവശ്യം പ്രതിപക്ഷം മുന്നോട്ട് വച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല.കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി വിശദീകരിച്ചു. മൂന്നാറിൽ രോഗി രക്ഷപ്പെട്ടതടക്കം സർക്കാരിന്റെ ഭാഗത്ത് ചില വീഴ്ചകളുണ്ടായതായി പ്രതിപക്ഷം യോഗത്തിൽ കുറ്റപ്പെടുത്തി. ടൂറിസം മേഖലയും കർഷകരും പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ബാങ്കുകളുമായി സംസാരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

അടുത്ത മാസം ആരംഭിക്കുന്ന സെൻസസ് എൻപിആറുമായി ബന്ധപ്പെടുന്നതാണെന്നും, അതുകൊണ്ട് സെൻസസ് നടപടികൾ നിർത്തിവെയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ അംഗീകരിച്ചില്ല. എൻപിആർ നടപടികളുമായി സഹകരിക്കില്ലെന്ന സംസ്ഥാന സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടു.

You might also like

-