കോവിഡ് 19 : ജയിലുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കാന്‍ നിർദേശം

ജയിലുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കാന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കി. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ള തടവുകാരെ ഐസൊലേഷന്‍ മുറികളിലേക്ക് മാറ്റും.

0

തിരുവനന്തപുരം: കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കാന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് നിര്‍ദ്ദേശം നല്‍കി. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ള തടവുകാരെ ഐസൊലേഷന്‍ മുറികളിലേക്ക് മാറ്റും.

പുതിയ തടവുകാരെ ജയിലില്‍ പ്രവേശിപ്പിച്ച് ആറു ദിവസം അഡ്മിഷന്‍ ബ്ളോക്കില്‍ പ്രത്യേകം താമസിപ്പിക്കാനും ഡി. ജി. പിയുടെ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജയില്‍ മെഡിക്കല്‍ ഓഫീസറോ ഹെല്‍ത്ത് വിസിറ്ററോ എല്ലാ ദിവസവും ഓ. പിയ്ക്കു ശേഷം അഡ്മിഷന്‍ ബ്ളോക്കിലെ തടവുകാരെ സന്ദര്‍ശി .ഉദ്യോഗസഥരുടെ യോഗങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തടവുകാരെ കാണാനെത്തുന്ന സന്ദര്‍ശകരുടെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തും. പരോളിനു ശേഷം എത്തുന്ന തടവുകാരെയും അഡ്മിഷന്‍ ബ്ളോക്കില്‍ പ്രത്യേകം പാര്‍പ്പിക്കാനും ജയില്‍ ഡിജിപി നിര്‍ദേശം നല്‍കി

You might also like

-