ഗൾഫ് കോവിഡ് 19 ഭീതിയിൽ ഇൻന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യങ്ങളിലെ പൗരൻമാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഖത്തര്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനിൽ 49 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇറാനിൽ അസുഖം ബാധിച്ചവരുടെ എണ്ണം 6566 ആയി. കൊറോണ ബാധിച്ച് ഇറാനിൽ മരിച്ചവരുടെ എണ്ണം 194 ആണ്.

0

ദോഹ/ദുബായ് : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ പതിനാല് രാജ്യങ്ങളിലെ പൗരൻമാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ഖത്തര്‍. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ, തായ് ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, ചൈന, സിറിയ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റ്‌ വിസക്കാര്‍ എന്നിവര്‍ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖത്തറില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇതോടെ നാട്ടില്‍ അവധിക്ക് പോയ പതിനായിരക്കണക്കിന് ഖത്തര്‍ മലയാളികളുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി.സൗദി അറേബ്യ തിങ്കളാഴ്ച മുതൽ യുഎഇ ഉൾപ്പെടെ ഒൻപത് രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു. യു.എ.ഇയെ കൂടാതെ കുവൈത്ത്, ബഹറൈൻ, ഈജിപ്ത്, ഇറാഖ്, ലബനൻ, ഇറ്റലി, ദക്ഷിണ കൊറിയ, സിറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് സൗദി വിലക്കേർപ്പെടുത്തിയത്.

മിഡിൽഈസ്റ്റിൽ കൊറോണ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനിൽ 49 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇറാനിൽ അസുഖം ബാധിച്ചവരുടെ എണ്ണം 6566 ആയി. കൊറോണ ബാധിച്ച് ഇറാനിൽ മരിച്ചവരുടെ എണ്ണം 194 ആണ്.സൗദി അറേബ്യയിൽ നാലുപേർക്കുകൂടി കൊറോണ ബാധിച്ചതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. മൂന്ന് സ്ത്രീകളടക്കം നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മുമ്പ് ഇറാനിൽനിന്ന് വന്ന മറ്റൊരാളുമായി സമ്പർക്കം പുലർത്തിയിരുന്നു.

കുവൈറ്റിൽ ഞായറാഴ്ച ഒരു പുതിയ കേസ് കൂടി കണ്ടെത്തി. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 62 ആയി വർധിച്ചതായും കുവൈറ്റ് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. കുവൈറ്റിൽ കൊറോണയെ പ്രതിരോധിക്കുന്നതിനായി 10 ദശലക്ഷം ദിനാർ (32.79 ദശലക്ഷം ഡോളർ) ഫണ്ട് വകയിരുത്തിയതായി കുവൈറ്റ് സെൻട്രൽ ബാങ്ക് ഞായറാഴ്ച പ്രഖ്യാപിച്ചു.ലെബനനിലെയും പലസ്തീനിലെയും കേസുകളുടെ എണ്ണം 22 വീതമാണ്. പലസ്തീനിൽ രോഗം പിടിപെട്ടവരിൽ ബെത്‌ലഹേമിലേക്ക് വന്ന 13 അമേരിക്കക്കാരുമുണ്ട്. ഇവരെ ബെത്‌ലഹേമിന് സമീപം ക്വാറന്‍റൈനിൽ ആക്കിയിട്ടുണ്ട്.

ഗൾഫിലെ മറ്റ് രാജ്യങ്ങളെപ്പോലെ സൗദി അറേബ്യയും ഇറാനിലേക്കുള്ള യാത്ര നിരോധിച്ചു. സൗദി പൗരന്മാർ ഇറാനിലേക്ക് പോയാൽ നിയമനടപടികൾ നേരിടേണ്ടിവരും. ഫെബ്രുവരി ഒന്നിന് രാജ്യം സന്ദർശിച്ച സൗദി പൗരന്മാരെക്കുറിച്ച് വെളിപ്പെടുത്താനും ഇറാനോട് സൗദി ആവശ്യപ്പെട്ടു.ഈ മാസം നടക്കേണ്ട ഫോർമുല വൺ റേസ് കാണികളില്ലാതെ നടത്തുമെന്ന് ബഹ്‌റൈൻ നാടകീയമായ പ്രഖ്യാപനം നടത്തി

You might also like

-