കോവിഡ് 19 സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ 150 പേരെ കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്താകെ 732 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.. 648 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.

0

പത്തനംതിട്ട:ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ 150 പേരെ കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.ഇറ്റലിയിൽ നിന്നും എത്തിയ അഞ്ചുപേർക്കാണ് കോവിഡ് 19 സ്ഥികരിച്ചതു രോഗികള്‍ നേരിട്ട് ഇടപഴകിയ കൊല്ലത്തെ ബന്ധുക്കളെ നിരീക്ഷണത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചവരെ നെടുമ്പാശ്ശേരിയില്‍ നിന്ന് വീട്ടിലേക്കെത്തിച്ച ബന്ധുക്കള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 11 പേര്‍ തൃശൂര്‍ ജില്ലയിലും നിരീക്ഷണത്തിലുണ്ട്.

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ 732 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.. 648 പേര്‍ വീടുകളിലും 84 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് അവധി ബാധകമല്ല

You might also like

-