കോവിഡ് 19; രാജ്യം അതീവ ജാഗ്രതയിൽ, വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി, രോഗ ബാധിതരുടെ എണ്ണം 40 ആയി
സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
ഡൽഹി :ഇന്ത്യയിൽ 9 പേർക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിലാണ് .ഇതുവരെ രോഗം സ്ഥീരികരിച്ചവരുടെ എണ്ണം 40 ആയി. വിമാന താവളങ്ങളിൽ പരിശോധന ശക്തമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിർദ്ദേശം നൽകിയിട്ടുണ്ട്.കേരളത്തിൽ 5 ഉം ഡൽഹിയിൽ 3 പേർക്കും തമിഴ്നാട്ടിൽ ഒരാൾക്കും പുതിയതായി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗികൾ ഇടപഴകിയ സ്ഥലങ്ങൾ നിരീക്ഷിക്കുകയാണ് ആരോഗ്യ വകുപ്പ് ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവർ സമ്പർക്കം നടത്തിയവരുടെ എല്ലാം സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഉടൻ വരും.കോറോണ 19 യുടെ സാഹചര്യത്തിൽ ഡല്‍ഹിയിലെ എല്ലാ സ്കൂളുകൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് .
അരുണാചൽ പ്രദേശിലും സിക്കിമിലും വിദേശികൾക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് 19 രോഗ ബാധിത രാജ്യങ്ങളുമായി യാത്ര നിരോധനം ഏർപ്പെടുത്താൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധനോട് അഭ്യർത്ഥിച്ചു.