കൊറോണ: ധാരാവിയില്‍ അഞ്ചു പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധ പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് ധാരാവിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

0

മുംബൈ: ധാരാവിയില്‍ അഞ്ചു പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ വൈറസ് ബാധിതരുടെ എണ്ണം 60 ആയി. കൊറോണ വൈറസ് ബാധ മൂലം 7 പേര്‍ക്കാണ് ധാരാവിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്.ദിവസങ്ങള്‍ക്ക് മുന്‍പാണ് ധാരാവിയില്‍ ആദ്യ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അന്നു തന്നെ രോഗി മരണമടയുകയും ചെയ്തു. പിന്നീട് ധാരാവിയില്‍ രോഗികളുടെ എണ്ണവും മരണ നിരക്കും ഉയരുകയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നോക്കി കാണുന്നത്. കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധ പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് ധാരാവിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫാര്‍മസി ഒഴികെയുള്ള മറ്റെല്ലാ കടകളും ധാരാവിയില്‍ അടച്ചിട്ടിരിക്കുകയാണ്.അതേസമയം മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 2500 കവിഞ്ഞു. 2687 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ഭേദമായി 259 പേര്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയിട്ടുണ്ട്.

അതേസമയം കൊറോണ പ്രതിരോധത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതിനാല്‍ പുതിയ സ്ഥലങ്ങളിലെ പരിശോധനകള്‍ ഉടന്‍ ആരംഭിക്കണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് രണ്ടാം ഘട്ടമായതിനാല്‍ കൊറോണ ബാധിച്ചിട്ടില്ലെന്ന് കരുതുന്ന പ്രദേശങ്ങളിലും പരിശോധനയും നിരീക്ഷണവും ആരംഭിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്കൊറോണ ബാധയില്ലെന്ന് തീര്‍ച്ചയാക്കാന്‍ കുറഞ്ഞത് 28 ദിവസം ഒരു പുതിയ കേസ്സും റിപ്പോര്‍ട്ട് ചെയ്യപ്പെടരുത്. കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലുവ് അഗര്‍വാളാണ് മാനദണ്ഡത്തെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. 28 ദിവസത്തെ കാലവധിയില്‍ കൊറോണ ബാധിതരുടെ സമൂഹ്യബന്ധം മുറിക്കുകയും ഒപ്പം ആളുകളുടെ ഇടപഴകല്‍ രീതിയില്‍ പ്രകടമായ മാറ്റവും ഉറപ്പാക്കണം.

നിലവില്‍ രാജ്യത്തെ കൊറോണ ബാധിക്കുന്ന പുതിയ ആളുകളുടെ എണ്ണം മൂന്നക്കത്തിലേക്ക് ചുരുങ്ങി 944 ആയി. ഇത് ശുഭസൂചനയാണെന്നും അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ചത്തെ കണക്കായ 1276ല്‍ നിന്നാണ് 944ലേക്ക് പുതിയ രോഗബാധിതരുടെ എണ്ണം താണിരിക്കുന്നത്. മഹാരാഷ്ട്രയിലുണ്ടാകുന്ന വര്‍ദ്ധന പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. നിലവില്‍ ഇന്ത്യയിലാകമാനം 393 പേര്‍ മരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 350 രോഗബാധിതരില്‍ 18 മരണം എന്നതാണ് സ്ഥിതിയെന്നത് ഗൗരവമുള്ളതാണെന്നും അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.

You might also like

-