രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് 40 മരണം; 1,035 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു

രാജ്യത്തെ ആകെ മരണം 239 ആയും രോഗബാധിതരുടെ എണ്ണം 7,447ആയും ഉയര്‍ന്നു

0

ഡൽഹി :രാജ്യത്ത് കോവിഡ് മരണം അധികരിക്കുന്നു രാജ്യത്ത് 24 മണിക്കൂറിനിടെ 40 കോവിഡ് മരണം. 1,035 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 239 ആയും രോഗബാധിതരുടെ എണ്ണം 7,447ആയും ഉയര്‍ന്നു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഡല്‍ഹി, രാജസ്ഥാന്‍, ഗുജ്റാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗം വേഗത്തില്‍ വ്യാപിക്കുകയാണ്.കോവിഡ് രോഗവ്യാപനം തുടങ്ങിയ ശേഷം ആദ്യമായാണ് രാജ്യത്ത് ഒരു ദിവസം ആയിരത്തേലേറെ പേര്‍ക്ക് രോഗ ബാധ സ്ഥീരീകരിക്കുന്നത്. 643 പേർ ഇതുവരെ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം ആയിരത്തോട് അടുത്തു. ഈ സാഹചര്യത്തില്‍ ഏഴ് രോഗവ്യാപന മേഖലകള്‍കൂടി സീല്‍ ചെയ്തു.

മധ്യപ്രദേശ്, ഗുജ്റാത്ത് സംസ്ഥാനങ്ങളില്‍ വന്‍ വര്‍ധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. മധ്യപ്രദേശില്‍ 435 രോഗികളില്‍ 33 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ മുപ്പതും ഇന്‍ഡോറിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണനിരക്ക് കൂടുതലുള്ള സംസ്ഥാനവും മധ്യപ്രദേശ് തന്നെ. ഗുജ്റാത്തില്‍ ഇന്ന് രാവിലെ 55 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 432ആയി. ഇതില്‍ 228 രോഗബാധിതരും അഹമ്മദാബാദിലാണ്. സംസ്ഥാനത്ത് 19 പേര്‍ മരിച്ചു. രാജസ്ഥാനില്‍ 553 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 431 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഹരിയാന, പ‍ഞ്ചാബ്, ബംഗാള്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലും രോഗ ബാധിതരുടെയെണ്ണം ഉയരുകയാണ്.

You might also like

-