കോവിഡ് 19 ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

0

ടോക്കിയോ :കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരു മാസം വരെ അടിയന്തരാവസ്ഥ നീളും. വൈറസ് ബാധയെ തുടർന്ന് തകർന്ന വിപണിയെ സഹായിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചു.

ജപ്പാനിൽ കൊവിഡ് ബാധിച്ച് ഇതുവരെ 80 പേരാണ് മരിച്ചു. 3817 പേർക്ക് രോഗം സ്ഥിരീകരിച്ചു. 592 പേർ രോഗമുക്തി നേടി. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനിൽ വൈറസ് ബാധിതർ കുറവാണെങ്കിലും ടോക്യോ നഗരത്തിൽ അടുത്തിടെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഇതോടെയാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. ടോക്യോവിൽ ഇപ്പോൾ ആയിരത്തിലധികം രോഗികളുണ്ട്.

You might also like

-