BREAKING NEWS സംസ്ഥാനത്തു ഇന്ന് 6 പേർക്ക് കോവിഡ് 19
165 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് എന്നിവടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.165 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 670 പേരാണ് ആശുപത്രിയില്‍ ആകെ ചികില്‍സയിലുള്ളത്. 1,34,777 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്.കൊറോണ ബാധിച്ച നമ്മുടെ സംസ്ഥാനത്ത് ഒരാള്‍ മരണമടഞ്ഞിരിക്കുന്നു . അദ്ദേഹത്തിന് വിവിധരോഗങ്ങള്‍ ഉള്ളതിനാല്‍ ആണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ പോയത് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തുള്ള ഒരാള്‍ക്കും കോട്ടയത്തുള്ള രണ്ടാള്‍ക്കും എറണാകുളത്തുള്ള ഒരാള്‍ക്കും രോഗം ഭേദമായിട്ടുണ്ടെന്നും പിണറായി പറഞ്ഞു.ഇതില്‍ 1,33,750പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 148 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6067 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 5276 ഫലങ്ങള്‍ നെഗറ്റീവാണ്.
കൊവിഡ് 19 സാമൂഹ്യ വ്യാപനം ഉണ്ടായോയെന്ന് അറിയാൻ റാപിഡ് ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി. മാസ്‌കുകളും ഉപകരണങ്ങളും നിർമിക്കാൻ കൂടുതൽ സംവിധാനം ഏർപ്പെടുത്തും. ഇതിനായി കഞ്ചിക്കോട് പ്രത്യേക സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരളത്തിൽ കൊവിഡ് ബാധയെ തുടർന്ന് മരിച്ചയാൾക്ക് വിവിധ അസുഖങ്ങൾ ഉള്ളതിനാലാണ് ജീവൻ രക്ഷിക്കാൻ കഴിയാതെ പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടയാൻ സമൂഹം കരുതലെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മദ്യം നല്‍കുമെന്ന് മുഖ്യമന്ത്രി. എക്‌സൈസ് വകുപ്പ് ഇതിനാവശ്യമായ നടപടി സ്വീകരിക്കും.മദ്യം കിട്ടാത്തതുമൂലമുള്ള ആത്മഹത്യ തടയുന്നതിനാണ് നടപടി.