BREAKING NEWS..കോവിഡ് 19 രാജ്യത്തെ എഴുപത്തഞ്ചു ജില്ലകൾ അടച്ചിടും കേരളത്തിൽ ഏഴുജില്ലകളിൽ നിയന്ത്രണം

,കാസര്‍കോട്,കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, പത്തനംതിട്ട,കോട്ടയം എന്നീ ജില്ലകളാണ് നിയന്ത്രണത്തിന്‍റെ ഭാഗമായി അടച്ചിടുന്നത്

0

കോവിഡ് 19 രാജ്യത്ത് എല്ലാ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തി,

കോവിഡ് ബാധിത പ്രദേശങ്ങളായ 75  ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകൾ നിശ്ചലമാകും

Central government has asked state governments to issue directions to the 75 districts that have positive cases to stop all services except the emergency services: Lav Agarwal, Joint Secretary, Health Ministry. #CoronaVirus

Image

ഡൽഹി : രാജ്യത്ത് 75ജില്ലകൾ അടച്ചിടും കോവിഡ് 19 പടരുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി ,കാസര്‍കോട്,കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, പത്തനംതിട്ട,കോട്ടയം എന്നീ ജില്ലകളാണ് നിയന്ത്രണത്തിന്‍റെ ഭാഗമായി അടച്ചിടുന്നത്.കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നടപടികളിലേക്ക് കടന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് എല്ലാ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചതിന് പുറമേ കോവിഡ് ബാധിത പ്രദേശങ്ങളായ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ യോഗത്തിലാണ് നിര്‍ദേശം. നിയന്ത്രണത്തിന്‍റെ ഭാഗമായി കേരളത്തില്‍ ഏഴു ജില്ലകള്‍ അടച്ചിടും. കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളാണ് നിയന്ത്രണത്തിന്‍റെ ഭാഗമായി അടച്ചിടുന്നത്. ജില്ലകളില്‍ അവശ്യ സേവനങ്ങള്‍ മാത്രം അനുവദിക്കും. അന്തര്‍സംസ്ഥാന ഗതാഗതവും നിരോധിച്ചിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറിയും ചീഫ് സെക്രട്ടറിമാരും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം.

കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 341 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ അവശ്യ സേവനങ്ങള്‍ മാത്രമനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാനാണ് സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറ്റുജില്ലകളില്‍ കൂടി ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകും.

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിയിരുന്നു.

You might also like

-