കോവിഡ്​ 19; സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ 20000 കോടിയുടെ പാക്കേജ്

കുടുംബശ്രീ വഴി 2000 കോടി വായ്​പയായി വിതരണം

0

തിരുവനന്തപുരം: കോവിഡ്​ വൈറസ്​ വ്യാപന സാഹചര്യമുണ്ടാക്കിയ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ 20000 കോടിയുടെ സാമ്ബത്തിക പാക്കേജ്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. കുടുംബശ്രീ വഴി 2000 കോടി വായ്​പയായി വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യ ധാന്യം വിതരണം ചെയ്യും. അടുത്ത മാസത്തെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ വിതരണം ചെയ്യും. 500 കോടി രൂപ ആരോഗ്യ പാക്കേജിനായി മാത്രം മാറ്റിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഉപജീവന സഹായം വിതരണം ചെയ്യാന്‍ 100 കോടി രൂപ മാറ്റിവെക്കും. 20 രൂപ നിരക്കില്‍ ഊണ് ​ നല്‍കുന്ന ആയിരം ഭക്ഷണശാലകള്‍ ഉടനെ തുടങ്ങും. 25 രൂപ നിരക്കില്‍ ഊണ്​ നല്‍കുമെന്ന്​ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഭക്ഷണശാലകള്‍ പ്രത്യേക സാഹചര്യത്തില്‍ നേരത്തെയാക്കുകയും നിരക്ക്​ കുറക്കുകയുമാണ്.

You might also like

-