കോവിഡ് 19 നിയന്ത്രണകടുപ്പിച്ച അറബ് രാജ്യങ്ങൾ
ആരോഗ്യ, ആഭ്യന്തര, ةസൈനിക മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കും. വിവിധ സ്ഥാപനങ്ങളും രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അനിശ്ചിത കാലത്തേക്ക് അടക്കാന്‍ ഉത്തരവിറങ്ങി
കോവിഡ് 19 എണ്ണം സൗദിയിൽ 118 ആയതോടെ ഭരണകൂടം രാജ്യത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 16 ദിവസത്തേക്ക് വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ല. ആരോഗ്യ, ആഭ്യന്തര, ةസൈനിക മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കും. വിവിധ സ്ഥാപനങ്ങളും രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും അനിശ്ചിത കാലത്തേക്ക് അടക്കാന്‍ ഉത്തരവിറങ്ങി. പൊതുസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ ഒരുമിച്ച് കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ പരമാവധി ജീവനക്കാര്‍ക്ക് അവധി നല്‍കണമെന്നും നിര്‍ദേശം നല്‍കി.രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ 16 ദിവസത്തേക്ക് അടച്ചു. ഇവിടെ ജീവനക്കാര്‍ ഹാജരാകാന്‍ പാടില്ല.
രാജ്യത്തെ മുഴുവന്‍ മാളുകളും ഷോപ്പിങ് കോംപ്ലക്സുകളും അടച്ചു. എന്നാല്‍ ഇവിടങ്ങളിലെ ഭക്ഷണം ലഭ്യമാകുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും തുറക്കാം. രാജ്യത്തെ ബാര്‍ബര്‍ ഷോപ്പുകളും സ്ത്രീകള്‍ക്കായുള്ള ബ്യൂട്ടി പാര്‍ലറുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനിശ്ചിത കാലത്തേക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളിലെല്ലാം ഭക്ഷണം സ്ഥാപനത്തില്‍ വെച്ച് തന്നെ കഴിക്കുന്നത് നിരോധിച്ചു. പാര്‍ക്കുകള്‍, ബീച്ചുകള്‍, റിസോട്ടുകള്‍, ക്യാമ്പ് ചെയ്യല്‍ എന്നിവയെല്ലാം നിരോധിച്ചു.
സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള എല്ലാ വിധ അന്വേഷണങ്ങളും നടപടികളും ഇടപാടുകളും ഇലക്ട്രോണിക് സംവിധാനം വഴിയാക്കി. .
ജോലി സ്ഥലങ്ങളില്‍ പരമാവധി ജീവനക്കാരെ കുറക്കാന്‍ സ്വകാര്യ കമ്പനികളോടും ഭരണകൂടം നിര്‍ദേശിച്ചു. വിദേശത്ത് നിന്നും എത്തുന്ന ജീവനക്കാര്‍ക്ക് 14 ദിവസം നിര്‍ബന്ധമായും അവധി നല്‍കണം. ഇവര്‍ വീടുകളിലോ താമസ സ്ഥലങ്ങളിലോ നിരീക്ഷണത്തില്‍ തുടരണം.
കോവിഡ് 19 രോഗബാധയുടെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ബഹ്റൈനിലേക്കുള്ള വിമാന സർവീസുകൾ ചുരുക്കാൻ തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ അഫയേഴ്സ് (സി.എ.എ) അറിയിച്ചു. വിസ ഓൺ അറൈവലും നിർത്തിവെക്കുമെന്ന് നാഷണാലിറ്റി, പാസ്പോർട്ട് ആൻറ്റസിഡൻസ് അഫയേഴ്സും (എൻ.പി.ആർ.) അറിയിച്ചു. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിമുതൽ തീരുമാനം പ്രാബല്യത്തിൽ വരും.യാത്രക്കാരെ ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ വിമാനക്കമ്പനികളുമായി ചർച്ച നടത്തുന്നുണ്ടെന്ന് സി.എ.എ വ്യക്തമാക്കി.
ഒമാനിൽ കോറോണ വൈറസ് വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 17 മുതല്‍ വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. ജി.സി.സി പൗരന്‍മാര്‍ക്കും ഒമാന്‍ സ്വദേശികള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഒമാനിലെ മസ്ജിദുകളില്‍ ജുമുഅ പ്രാര്‍ഥന ഉണ്ടാവില്ല. രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരുന്ന സ്വദേശികളും മെഡിക്കല്‍ പരിശോധനക്ക് വിധേയമാകണം, നിരീക്ഷണത്തില്‍ കഴിയണം. മുഴുവന്‍ പൊതുപാര്‍ക്കകളും അടച്ചു. കോവിഡ് 19 പ്രതിരോധത്തിനായി രൂപീകരിച്ച് സൂപ്രീംകൗണ്‍സിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.