കോവിഡ് 19 തമിഴ്‌നാട്ടിൽ 16 ജില്ലകളിലെ സിനിമാ തിയറ്ററും മാളുകളും അടച്ചു; അഞ്ചാം ക്ലാസുവരെ സ്കൂൾ അവധി

ആന്ധ്രാപ്രദേശ്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ തിയറ്ററുകളും മാളുകളും മാർച്ച് 31 വരെ ഇവ അടയ്ക്കാനാണ് തീരുമാനം.

0

ചെന്നൈ കോവിഡ്കോ 19 പടരുന്ന സാഹചര്യത്തിൽ മുകരുത്തൽ നടപടികളുടെ ഭാഗമായി 16 ജില്ലകളിലെ സിനിമ തിയറ്ററുകളും ഷോപ്പിംഗ് മാളുകളും അടയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ആന്ധ്രാപ്രദേശ്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ തിയറ്ററുകളും മാളുകളും മാർച്ച് 31 വരെ ഇവ അടയ്ക്കാനാണ് തീരുമാനം. ഇതിനുപുറമെ സംസ്ഥാനത്തെ പ്രീ-കെജി, എൽകെജി, യുകെജി സ്കൂളുകൾ 31വരെ അടച്ചിടാനും തീരുമാനിച്ചു.

തേനി, കന്യാകുമാരി, തിരുപ്പൂർ, കോയമ്പത്തൂർ, നീലഗിരി, കൃഷ്ണഗിരി, തിരുനെൽവേലി, തെങ്കാശി, തിരുവള്ളൂർ, വെള്ളൂർ, തിരുപ്പറ്റൂർ, റാണിപേട്ട, ഈറോഡ്, ദിണ്ടിഗൽ, ധർമപുരി, വിരുദനഗർ ജില്ലകളിലെ തിയറ്ററുകളും മാളുകളുമാണ് അടച്ചിടുന്നത്. ‌മാർച്ച് 31 അഞ്ചാം ക്ലാസ് വരെയുള്ളവർക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്സറികൾക്കും പ്രൈമറി സ്കൂളുകൾക്കും അവധി ബാധകമാണ്

You might also like

-