കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3135 ആയി. അമേരിക്കയിൽ മരണം 9 ആയി
ചൈന കഴിഞ്ഞാല്‍ കൂടുതല്‍ മരണമുണ്ടായത് ഇറാനിലാണ്, 77 മരണം. ഇറ്റലിയില്‍ 52 പേരും സൌത്ത് കൊറിയയില്‍ 31 പേരും മരിച്ചു.ചൈനയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2943 ആയി ഉയര്‍ന്നു
ന്യൂസ് ഡെസ്ക് :കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3135 ആയി. രോഗികളുടെ എണ്ണം 92,000 കടന്നു. ചൈന കഴിഞ്ഞാല്‍ കൂടുതല്‍ മരണമുണ്ടായത് ഇറാനിലാണ്, 77 മരണം. ഇറ്റലിയില്‍ 52 പേരും സൌത്ത് കൊറിയയില്‍ 31 പേരും മരിച്ചു.ചൈനയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2943 ആയി ഉയര്‍ന്നു. അമേരിക്കയിൽ മരണം 9 ആയി ഉയർന്നു. ഇറാനിലും വിവിധ ഗൾഫ് രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.
ചൈനയിൽ രോഗവ്യാപ്തി കുറഞ്ഞപ്പോൾ ലോകത്തെ അറുപതിലേറെ രാജ്യങ്ങളിൽ കോവിഡ് 19 വലിയ ഭീതി പടർത്തി വ്യാപിക്കുകയാണ്. അടുത്ത രണ്ടാഴ്ചക്കാലം രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ശക്തമായ മുൻകരുതൽ നടപടികളാണ് മിക്ക രാജ്യങ്ങളും കൈക്കൊള്ളുന്നത്.അമേരിക്കയിൽ മരണം 9 ആയതോടെ നിയന്ത്രണം കർശനമാക്കി. പല യൂറോപ്യൻ രാജ്യങ്ങളിലും കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇറാനിൽ മരണ സംഖ്യ 70 കടന്നു. രണ്ടായിരം പേരാണ് ചികിൽസയിലുള്ളത്. ശുചിത്വ നടപടികൾക്കും മറ്റുമായി മൂന്ന് ലക്ഷം സൈനികരുടെ സേവനം ഇറാൻ പ്രയോജനപ്പെടുത്തും. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് 54,000 തടവുകാരെ തൽക്കാലം മോചിപ്പിക്കാനും ഇറാൻ തീരുമാനിച്ചു.
ഇന്ത്യ, തുർക്കി, ഈജിപ്ത്, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കൊറോണ മുക്തമെന്ന് കുവൈറ്റ് എംബസി നൽകിയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന് കുവൈത്തിലെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു ഇന്ത്യ, തുർക്കി, ഈജിപ്ത്, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കൊറോണ മുക്തമെന്ന് കുവൈറ്റ് എംബസി നൽകിയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന് കുവൈത്തിലെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു
ഇന്ത്യ, തുർക്കി, ഈജിപ്ത്, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കൊറോണ മുക്തമെന്ന് കുവൈറ്റ് എംബസി നൽകിയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന് കുവൈത്തിലെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു
അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടാതെ ഇന്ത്യ ഉൾപ്പെടെ കോവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന കടുത്ത തീരുമാനത്തിലാണ് കുവൈത്ത്. ഈ മാസം എട്ടു മുതലാണ് നടപടി പ്രാബല്യത്തിൽ വരിക. സ്ഥിഗതികൾ വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മറ്റു ഗൾഫ് രാജ്യങ്ങളും അറിയിച്ചു. എണ്ണ വിലയിടിവിന്റെ സാഹചര്യത്തിൽ പ്രതിദിന ഉൽപാദനം ദശലക്ഷം ബാരൽ കണ്ട് കുറക്കാനുള്ള തീരുമാനം നാളെ വിയന്നയിൽ ചേരുന്ന ഒപെക് യോഗം കൈക്കൊള്ളും. ഇന്ത്യൻ രൂപ ഉൾപ്പെടെ ഏഷ്യൻ കറൻസികളുടെ മൂല്യം കുത്തനെ ഇടിയുന്ന പ്രവണതയും തുടരുകയാണ്.
ദുബായിലും അബുദാബിയിലുമായി നടക്കാനിരുന്ന പ്രധാനപ്പെട്ട വിനോദ കായിക പരിപാടികൾ മാറ്റിവച്ചു. നഴ്‌സറി സ്‌കൂളുകൾക്ക് മാർച്ച് ഒന്ന് മുതൽ അവധി നൽകിയിരിക്കുകയാണ്. സ്‌കൂളുകളിലും കുട്ടികളുമായി ബന്ധപ്പെട്ട പരിപാടികളും നിർത്തിവെച്ചു. ആരാധനാലയങ്ങളിൽ ആരാധന രീതിയിലും സമയക്രമങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പനിയോ ജലദോഷമോ ഉള്ളവർ വീട്ടിൽ തന്നെ പ്രാർത്ഥനകൾ നടത്തിയാൽ മതിയെന്നും യുഎഇ ശെരിയാ ഇഫ്താ കൗൺസിൽ അറിയിച്ചു. ദുബായി ഭരണാധികാരിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലും രോഗ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടന്നു. മികച്ച രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആണ് രാജ്യത്തു നടത്തുന്നതെന്നും വരും ദിവസങ്ങളിൽ വിദഗ്ധരുടെ നിർദേശങ്ങൾ അനുസരിച്ചു നിരീക്ഷണവും, പ്രതിരോധ പ്രവർത്തനങ്ങളും തുടരുമെന്നും ക്യാബിനറ്റ് അറിയിച്ചു. രാജ്യത്ത് ദൈനംദിന പ്രവർത്തികളെല്ലാം സാധാരണ പോലെ തന്നെയാണെന്നും വ്യാജ വാർത്തകൾ ആരും പ്രചരിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു .