രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക്
രാജ്യത്തെ മരണസംഖ്യയിലും കുറവുണ്ട്. 24 മണിക്കൂറിനിടെ 871 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്
ഡൽഹി :രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക് അടുക്കുന്നു.2,269,052 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്‌തികരിച്ചിട്ടുള്ളത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിനം 60,000ലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തിലെ കുറവ് ആശ്വാസകരമാണ്.
രാജ്യത്തെ മരണസംഖ്യയിലും കുറവുണ്ട്. 24 മണിക്കൂറിനിടെ 871 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ദിവസം ആയിരത്തിലധികം പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
ഇന്ത്യ കഴിഞ്ഞാൽ കോവിഡ് ന്റെ വ്യാപനത്തിൽ രണ്ടാം സ്ഥാനത്താണ് ബ്രസീൽ ഇവിടെ ഇതുവരെ 3,057,470 പേർക്ക് കോവിഡ് സ്ഥികരിച്ചു മരണസംഖ്യ101,857 ആയി ലോകത്തേറ്റവും കൂടുതൽ കോവിഡ് ബാധിതർ അമേരിക്കയിലാണ് ഇവിടെ 5,251,446 പേർക്ക് കോവിഡ് സ്ഥികരിച്ചപ്പോൾ 166,192 പേർ മരണപെട്ടു