രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം 25,609 പേര്കൊവിഡ്ബാധിച്ചു മരിച്ചു

24 മണിക്കൂറിൃനിടെ 34,956 പേർക്ക് രോഗം ബാധിക്കുകയും 687 പേർ മരണമടയുകയും ചെയ്തു.

0

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം. പ്രതിദിന രോഗികളുടെ എണത്തിലും മരണ നിരക്കിലും വൻ വർധനവ് ഉണ്ടാകുന്നുണ്ട്. 10,03,832 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്.25,609 പേര് ഇതുവരെ രാജ്യത്ത് കൊവിഡ്ബാധിച്ചു മരിച്ചു,

24 മണിക്കൂറിൃനിടെ 34,956 പേർക്ക് രോഗം ബാധിക്കുകയും 687 പേർ മരണമടയുകയും ചെയ്തു. ഇന്ത്യയിൽ ഇതുവരെ 25602 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷത്തിലേക്ക് എത്താൻ എടുത്തത് വെറും 20 ദിവസം മാത്രമാണ്.ഇത് രാജ്യത്ത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുന്നുവെന്നതിന്‍റെ സൂചനയാണ്. പ്രതിദിന വര്‍ദ്ധന മുപ്പതിനായിരത്തിന് മുകളിലേക്ക് ഉയരുമ്പോൾ അടുത്ത 20 ദിവസത്തിൽ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടക്കാനാണ് സാധ്യത. 3,42,473 പേരാണ് നിലവില്‍ ചികിത്സയിൽ ഉള്ളത്.രോഗമുക്തി നേടിയവരാകട്ടെ 6,35,757 പേരും.

അതേസമയം ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒന്നരക്കോടിയിലേക്ക് അടുക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം 1,39,43,809 ആയി. ഇതില്‍ 82,76,887 പേര്‍ രോഗമുക്തി നേടി.5,92,628 മരണങ്ങളാണ് ലോകത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം രൂക്ഷമായ അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 36 ലക്ഷം കവിഞ്ഞിരിക്കുകയാണ്. 36,95,025 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,41,118 മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്.

ബ്രസീലില്‍ ആകെ രോഗബാധിതരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. 20,14,738 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 76,822 പേര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് ബ്രസീലില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 10,03,832 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 25,602 പേരാണ് രോഗം ബാധിച്ചു മരിച്ചത്.

റഷ്യയിലും രോഗവ്യാപന തോത് വര്‍ദ്ധിക്കുന്നുണ്ട്. 7,52,797 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 11,937 മരണങ്ങളാണ് ആകെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പെറു 3,41,586, ദക്ഷിണാഫ്രിക്ക 3,24,221, മെക്‌സിക്കോ 3,24,041, ചിലി 3,23,698, സ്‌പെയിന്‍ 3,05,935, എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം.

You might also like

-