ഇല്ലിനോയ്‌സില്‍ കോവിഡ് മരണം പതിനായിരം കവിഞ്ഞു, പ്രതിദിന രോഗികളുടെ എണ്ണത്തിലും റിക്കാര്‍ഡ് വര്‍ധന
ജൂണ്‍ 11-ന് ശേഷം രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് നവംബര്‍ അഞ്ചിനാണ്.
ഇല്ലിനോയ്: ഇല്ലിനോയ് സംസ്ഥാനത്തെ കോവിഡ് 19 മരണം 10,000 കവിഞ്ഞു. നവംബര്‍ അഞ്ചിന് വ്യാവാഴ്ച വൈകിട്ട് ഗവര്‍ണര്‍ പ്രിറ്റ്‌സ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. അതോടൊപ്പം പ്രതിദിനമുള്ള കോവിഡ് രോഗികളുടെ എണ്ണത്തിലും പുതിയ റിക്കാര്‍ഡിട്ടു (9985). ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 97 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 10,030 ആയി.
ജൂണ്‍ 11-ന് ശേഷം രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് നവംബര്‍ അഞ്ചിനാണ്. സംസ്ഥാനത്ത് ഇതുവരെയുള്ള രോഗികളുടെ എണ്ണം 44,7491 ആയി ഉയര്‍ന്നു. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ 8.5 ശതമാനത്തില്‍ നിന്നും 9.1 ശതമാനമായി. ഗവര്‍ണര്‍ ജനങ്ങളോട് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും, നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നു പ്രവര്‍ത്തിക്കുന്നതില്‍ അധ്യാപകര്‍ മടിക്കുമ്പോള്‍, മാതാപിതാക്കള്‍ ഉടന്‍ തുറക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.