BREAKING NEWS കൊറോണ ; കാസര്‍കോട് അഞ്ച് പേര്‍ക്ക് കുടി രോഗം സ്ഥിരീകരിച്ചു
ഇന്ന് അഞ്ച് പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. കാസര്‍കോടുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്
കാസര്‍കോട് : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് അഞ്ച് പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. കാസര്‍കോടുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആയി.
സംസ്ഥാനത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ച് വരുന്ന സാഹചര്യമാണ് ഉള്ളത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം പന്ത്രണ്ട് പേര്‍ക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ മൊത്തം 53013 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്
സംസ്ഥാനത്ത് ജനതാ കര്‍ഫ്യൂ നീട്ടി.
അതേസമയം സംസ്ഥാനത്ത് ജനതാ കര്‍ഫ്യൂ നീട്ടി. രാത്രി 9 മണിക്ക് ശേഷം ആരും കൂട്ടമായി പുറത്തിറങ്ങരുതെന്നും നിര്‍ദേശം. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അടക്കം കര്‍ശന നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. ജനത കര്‍ഫ്യു ആചരിക്കുന്നതിന്റെ ഭാഗമായി രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറിയാണ് അറിയിച്ചത്. നിര്‍ദേശങ്ങള്‍ അനുസരിക്കാതെ പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു
സംസ്ഥാനത്തെ 9 ജില്ലകളും കര്‍ശന നിയന്ത്രണത്തിലാണ്. ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. കോവിഡ് വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച രാത്രിയാണ് ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവര്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്