ചിന്നക്കനാൽ   പ്രാഥമിക വനവിജ്ഞാപനം വനംവകുപ്പിന് അധികാരം ഉണ്ടോ എന്നതിൽ കൂടുതൽ പരിശോധനാവേണമെന്ന് കോടതി

മുന്നാറിൽ വനം വകുപ്പ് നടപ്പാക്കുന്നത് പരിസ്ഥിതി തീവ്വ്രവാദമാണെന്നും മുന്നാറിലെ റവന്യൂഭൂമിമുഴുവൻ വനം വകുപ്പ് കൈയേറുകയാണെന്നും മുന്നാറിലെ യഥാർത്ഥ കൈയേറ്റക്കാർ വനം വകുപ്പാണെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ : ജോണി കെ ജോർജ്ജ് കോടതിയിൽ പറഞ്ഞു

0

കൊച്ചി | പ്രാഥമിക വനവിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂമിയിൽ വനംവകുപ്പിന് അധികാരം ഉണ്ടോ എന്നതിൽ കൂടുതൽ പരിശോധനാവേണമെന്ന് കോടതി, ചിന്നക്കനാലിൽ ആദിവാസികളുടെ വീടുകളിലേക്കുള്ള വൈദുതി വിച്ഛേദിക്കാനുള്ള വനവകുപ്പ് നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ ദേവികുളം സബ് കളക്ടറെയും ദേവികുളം റെയിഞ്ച് ഓഫീസറെയും ചിന്നക്കനാൽ ഗ്രാമ പഞ്ചായത്തിനെയും കക്ഷിചേർക്കാൻ കോടതി ഉത്തരവിട്ടു . വൈദുതി വിച്ഛേദിക്കാൻ വനം വകുപ്പ് നിർദേശം കൊടുത്ത ഭൂമി ആദിവാസികളുടേതല്ലന്നും ആദിവാസികൾക്ക് പതിച്ചുകൊടുത്ത ഭൂമിക്ക് പുറത്താണെന്നും .സർക്കാർ ഈ ഭൂമി വനമായി വിജ്ഞാപനം ചെയ്തട്ടുണ്ടെന്നു . 301 കോളനിയിലെ ആദിവാസികൾ ഭൂമി വിട്ടുപോകാൻ തയ്യാറാണെന്ന് വനംവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും നിർദിഷ്ട സൂര്യനെല്ലി റിസേർവിലെ കൈയേറ്റക്കാരാണ് ചിന്നക്കനാലിലെ ആദിവാസികൾ എന്നും സൂര്യനെല്ലി വനവിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂമിയാണ് ആദിവാസികൾ കയ്യേറി താമസിക്കുന്നതെന്നും . വനവകുപ്പിന്റെ സാൻഡിങ് കൗൺസിൽ കോടതിയെ അറിയിച്ചു .

എന്നാൽ ചിന്നക്കനാലിലെ ആദിവാസികൾക്ക് സർക്കാർ ഭൂമി പതിച്ചുനല്കിയിട്ടുണ്ടെന്നു .പതിച്ചുകൊടുകാനായി മാറ്റിയിട്ടുള്ള റവന്യൂ ഭൂമിയിലാണ് ആദിവാസികൾ താമസിക്കുന്നതെന്നും . ചിന്നക്കനാലിലെ സൂര്യ നെല്ലി റിസേർവിനായുള്ള പ്രാഥമിക വിജ്ഞാപനം മാത്രമാണ് സർക്കാർ ഇറക്കിയിട്ടുള്ളു വെന്നും വനം വകുപ്പ് ഇറക്കിയ പ്രാഥമിക വിജ്ഞാപനം
നിലനിൽക്കുന്നതല്ലെന്നും . വനവിജ്ഞാപനം സർക്കാർ മരവിപ്പിച്ചിട്ടുണ്ടെന്നും വനനിയമം സെക്ഷൻ 10 പ്രകാരം ഉള്ള 15 ലധികം നടപടിക്രമങ്ങൾ പൂർത്തികരിച്ച ശേഷമേ വിജ്ഞാപനം നിലനിൽക്കുകയൊള്ളുയെന്നും . നിര്ദിഷ്ടഭൂമിയുടെ സെറ്റിൽമെന്റ് ഓഫീസർ ദേവികുളം സബ്കളക്ടറാണെന്നും പ്രദേശത്തുള്ള താമസക്കാർക്ക് രേഖമൂലം നോട്ടീസ് നൽകി വിളിച്ചു വരുത്തി അവരുടെ അവകാശം പരിശോധിച്ച ശേഷമേ വനംവകുപ്പിന് ഭൂമിക്ക് മേൽ അവകാശം ഉണ്ടായിരിക്കുകയൊള്ളുവെന്നും .ഹർജിക്കാരുടെ അഭിപാഷകൻ കോടതിയിൽ പറഞ്ഞു . മുന്നാറിൽ വനം വകുപ്പ് നടപ്പാക്കുന്നത് പരിസ്ഥിതി തീവ്വ്രവാദമാണെന്നും മുന്നാറിലെ റവന്യൂഭൂമിമുഴുവൻ വനം വകുപ്പ് കൈയേറുകയാണെന്നും മുന്നാറിലെ യഥാർത്ഥ കൈയേറ്റക്കാർ വനം വകുപ്പാണെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ : ജോണി കെ ജോർജ്ജ് കോടതിയിൽ പറഞ്ഞു .വനം വകുപ്പിന് വേണ്ടി ഹാജരാവുന്ന അഭിപാഷകർ പലപ്പോഴു സർക്കാർ നിലപാടുകള്ക് വിരുദ്ധമായാണ് വാദിക്കുന്നതിനും ആയതിനാൽ ചിന്നക്കനാലിലെ വനവിജ്ഞാപനം സംബന്ധിച്ച് സർക്കാർ സത്യവാങ്മൂലം നൽകണമെന്നും അഡ്വ ജോണി കെ ജോർജ്ജ് കോടതിയിൽ ആവശ്യപ്പെട്ടു .

അതേസമയം സൂര്യനെല്ലി വനവിജ്ഞാപനം , മരവിപ്പിച്ചെങ്കിൽ വനം വകുപ്പിന് എന്താണ് അവകാശം എന്നും കോടതി ആരാഞ്ഞു ,അന്തിമ വിജ്ഞാപനം ഉണ്ടാകാത്ത ഭൂമിയിൽ വനവിജ്ഞാപനം നിലനിൽക്കുമോ എന്നകാര്യം വിശദമായ വാദം കേൾക്കേണ്ട വിഷയമാണെന്നും കോടതി നിരീക്ഷിച്ചു .തുടർന്ന് വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ അടുത്ത ചൊവ്വഴിയിലേക്ക് മാറ്റി . ജസ്റ്റിസുമാരായ അനിൽ നരേന്ദ്രൻ ഹരിശങ്കർ മേനോൻ തുടങ്ങിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഹണിക്കുന്നത്.

You might also like

-