റോഡ് വനം എന്ന് സംസ്ഥാന സർക്കാർ നേര്യമംഗലം മുതൽ വാളറ വരെയുള്ള ദേശീയപാത വികസനം തടഞ്ഞു കോടതി
നേര്യമംഗലം മുതൽ വാളറ വരെയുള്ള പ്രദേശം വനമാണ്എന്ന് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിനെത്തുടർന്നാണ് കോടതിഅസാധാരണ ഉത്തരവ് പുറപ്പെടുവിച്ചത്
കൊച്ചി | കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെ 14 .5 കീലോമീറ്റർ റോഡ് വികസനം തടഞ്ഞു കോടതി . ബി ജെ പി സംസ്ഥാന പരിസ്ഥിതിസെൽ സെക്രട്ടറി എം എൻ ജയചന്ദ്രൻ നൽകിയ ഹർജി പരിഗണിച്ചണ് കോടതി ഉത്തരവ് .നേര്യമംഗലം മുതൽ വാളറ വരെയുള്ള പ്രദേശം വനമാണ്എന്ന് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിനെത്തുടർന്നാണ് കോടതിഅസാധാരണ ഉത്തരവ് പുറപ്പെടുവിച്ചത് . സംസ്ഥാന സർക്കാരിനുവേണ്ടി വനംവകുപ്പ് അഡിഷണൽ സെക്രട്ടറി ജ്യോതിലാലാണ് ഹൈക്കോടതിയിൽ റോഡ് വനമാണെന്ന് നിലപാടറിയിച്ചത്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നേര്യമംഗലം മുതൽ വാളറ വരെ പ്രദേശത്തെ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാനുള്ള ദേവികുളം സബ് കല്കട്ടറുടെ ഉത്തരവ് പിൻവലിക്കാൻ കോടതി നിർദേശം നൽകി .
മരമുറിക്കരുതെന്നു മൂന്ന് ദിസവങ്ങൾക്ക് മുൻപ് കരാറുകാരൻ രേഖമൂലം നിർദേശം നൽകിയിരുന്നതായി എൻ എ ഐ ക്ക് വേണ്ടിഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു .കോടതി ഉത്തരവ് അച്ചടിച്ചു വരാൻ കാത്തുനിൽക്കാതെ കോടതി ഉത്തരവ് എൻ എച് എ ഐ ക്ക് മെസ്സേജായി അയച്ചുനൽകി മരംമുറി അടിയന്തിരമായി തടയാൻ നടപടിസ്വീകരിക്കാൻ ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി . റോഡ് നിർമ്മാണത്തിനായി മരം മുറിച്ചത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അന്വേഷിച്ചു ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും .ഇല്ലായെങ്കിൽ ചീഫ് സെക്രട്ടറിയെ കോടതിയിൽ നേരിട്ട് വിളിച്ചുവരുത്തുമെന്നു കോടതി മുന്നറിയിപ്പ് നൽകി .
റോഡ് വനംമെന്നു സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്മൂലം സാഹചര്യത്തിൽ മറ്റു വാദങ്ങൾക്ക് പ്രസക്തിയില്ലെന്നും കോടതി പറഞ്ഞു കേസ് തള്ളി . കേസിൽ കക്ഷിചേർന്ന ഇടുക്കി എം പി ഡീൻ കുര്യക്കോസിന്റെയും കിരൺ സിജുവിന്റെയും ഹർജി പരിഗണിക്കാതെയാണ് സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം മാത്രം പരിഗണിച്ച് കോടതി നിലപാടെടുത്തത് .