1964 ലെഭൂപതിവ് ചട്ടപ്രകാരം പട്ടയം ലഭിച്ച ഭൂമിയിൽ വീട് ഒഴിച്ചുള്ള നിർമ്മാണങ്ങൾ തടഞ്ഞു കോടതി
കാര്‍ഷിക ഭൂമിയിലെ മറ്റ് നിര്‍മാണങ്ങള്‍ തടഞ്ഞുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനും കോടതി നിര്‍ദേശിച്ചു. നിയമ ലംഘനം കണ്ടാല്‍ ഭൂമി സർക്കാരിന് തിരിച്ചു പിടിക്കാനും നടപടി എടുക്കാം
കൊച്ചി | 1964 ഭൂ പതിവ് ചട്ടപ്രകാരം കാര്‍ഷികാവശ്യങ്ങള്‍ക്ക് പട്ടയം നല്‍കിയ ഭൂമിയില്‍ മറ്റ് നിര്‍മാണങ്ങള്‍ തടഞ്ഞ് ഹൈക്കോടതി. ഈ ഭൂമിയില്‍ ക്വാറികള്‍ പാടില്ല, റിസോര്‍ട്ടടക്കമുള്ള മറ്റ് നിര്‍മാണങ്ങളും തടഞ്ഞാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാറും , ഷാജി .പി. ചാലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കാർഷികാവശ്യങ്ങള്‍ക്ക് പട്ടയം നല്‍കിയ ഭൂമിയില്‍ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 1964ലെ ഭൂമിപതിച്ചു നല്‍കല്‍ നിയമത്തിന്റെ ലംഘനമായി കണക്കാക്കേണ്ടിവരും.
കാര്‍ഷിക ഭൂമിയിലെ മറ്റ് നിര്‍മാണങ്ങള്‍ തടഞ്ഞുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനും കോടതി നിര്‍ദേശിച്ചു. നിയമ ലംഘനം കണ്ടാല്‍ ഭൂമി സർക്കാരിന് തിരിച്ചു പിടിക്കാനും നടപടി എടുക്കാം. എന്നാല്‍ ഭൂമി തരംമാറ്റുന്ന കാര്യത്തില്‍ അപേക്ഷ കിട്ടുന്ന മുറയ്ക്ക് സര്‍ക്കാരിന് തീരുമാനമെടുക്കാം. റിസോര്‍ട്ട് ക്വാറി ഉടമകള്‍ സമര്‍പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കേരളത്തിൽ 80 ശതമാനത്തിലധികം ഭൂമിക്കും പട്ടയം ലഭിച്ചിട്ടുള്ളത് 1964 ലാൻഡ് അസൈൻമെന്റ് നിയപ്രകാരമായതിനാൽ കോടതി ഉത്തരവ് വലിയ പ്രത്യഘാതങ്ങൾ ഉണ്ടാക്കുന്നതാണ് . നിയമത്തിൽ മാറ്റം ആവശ്യപ്പെട്ടു ഇടുക്കി ഉൾപ്പെടെയുള്ളസ്ഥലങ്ങളിൽ വലിയ പ്രക്ഷോപങ്ങൾ നടക്കുന്നതിനിടയിലാണ് കോടതി വിധി .
കോടതി വിധി പ്രകാരം 1964ലെ ലാൻഡ് അസൈൻമെന്റ് ചട്ടപ്രകാരം പട്ടയ ലഭിച്ച ഭൂമിയിൽ പ്രവർത്തിക്കുന്ന ക്വാറികൾ എല്ലാം നിറുത്തി വയ്ക്കാൻ റവന്യു അധികാരികൾക്ക് നടപടി എടുക്കാം. പട്ടയ ഭൂമിയിൽ ഉള്ള റിസോർട്ട്, പെട്രോൾ പമ്പ് ആശുപത്രികൾ ഉൾപടെ വീടല്ലാത്ത
എല്ലാം നിർമ്മാണങ്ങൾക്കും വിധി ബാധകമാണ്.നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ പട്ടയം റദ്ദുചെയ്തു ഭൂമി സർക്കാരിന് തിരിച്ചു എടുക്കാൻ ഉള്ള നടപടി എടുക്കാം എന്ന് കോടതി വ്യക്തമാക്കി. ഒരു കൂട്ടം ക്വാറി ഉടമകളുടെയും, മൂന്നാർ മഹിന്ദ്ര ഹോളിഡേയ്‌സ്, സർക്കാർ അപ്പീലുകൾ എന്നിവ പരിഗണിച് ആണ് വിധി.സംസ്ഥാനത്തെ 85 ശതമാനത്തിലധികം നിർമ്മിതികളെയും കോടതി ഉത്തരവ് ബാധിക്കും