കണ്ണൂർ ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

പുനരധിവാസമേഖലയിൽ കരിമുകൾ ഭാഗത്ത് കശുവണ്ടി ശേഖരിക്കുന്നതിനിടയിലാണ് കാട്ടാന യുടെ ആക്രമണം ഉണ്ടായത് .

വന്യജീവികൾ ആക്രമിച്ചാൽ കൊള്ളാൻ നിയമമുണ്ട്

കണ്ണൂർ | കണ്ണൂർ ആറളം ഫാമിൽ പുനരധിവാസമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾ കൊല്ലപെട്ടത് പതിമൂന്നാം ബ്ലോക്കിലെ . പുരധിവാസ മേഖലയിലെ താമസക്കാരായ വെള്ളി , ലീല എന്നിവരാണ് മരിച്ചത് . പുനരധിവാസമേഖലയിൽ കരിമുകൾ ഭാഗത്ത് കശുവണ്ടി ശേഖരിക്കുന്നതിനിടയിലാണ് കാട്ടാന യുടെ ആക്രമണം ഉണ്ടായത് .
രണ്ടു പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ കൊ ല്ലപ്പെട്ടു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഉച്ചക്ക് ശേഷമാണ് ഇരുവരും കശുവണ്ടി ശേഖരിക്കുന്നതായനായി പുരധിവാസമേഖയിലേക്ക് പോയത് കശുമാവുകൾക്ക്കിടയിൽ നിന്നിരുന്ന കാട്ടാന പാഞ്ഞടുത്തു ഇരുവരെയും ആക്രമിച്ചു കൊല്ലുകയാണുണ്ടായത് . ആര്‍ആര്‍ടി ഓഫീസിന് തൊട്ടടുത്താണ് 13ാം ബ്ലോക്ക്. ആര്‍ആര്‍ടി ഓഫീസില്‍ നിന്ന് 600 മീറ്റര്‍ അപ്പുറത്താണ് സംഭവം നടന്നത്. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. പരാതി പറയുമ്പോഴും ശാശ്വത പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രദേശവാസികളും വനപാലകരും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട് .ആദിവാസി പുനരധിവാസ മേഖലയില്‍ മാത്രം പത്തുവർഷത്തിനിടെ പതിനാലാമത്തെ ആളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്

You might also like

-