ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ചനടത്തുന്ന “കപ്പിള്‍ ഷെയറിംഗ് ” സെക്സ് റാക്കറ്റ് പിടിയിൽ

ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കറുകച്ചാൽ പൊലീസിന്‍റെ അന്വേഷണം. അന്വേഷണ വഴിയിൽ വൻ കണ്ണികളുള്ള കപ്പിൾ മീറ്റ് അപ്പ് കേരള ഗ്രൂപ്പുകളാണ് പൊലീസ് കണ്ടെത്തിയത്. പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം തന്നെ നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെയാണ് ഇവർ പരാതി നൽകിയത്.

0

കോട്ടയം | ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച്ചനടത്തുന്ന റാക്കറ്റ് കോട്ടയത്ത് പിടിയിൽ. മൂന്ന് ജില്ലകളിൽ നിന്നായി അഞ്ചുപേർ കറുകച്ചാൽ പൊലീസിന്‍റെ പിടിയിലായി. മൂന്ന് ജില്ലകളിൽ നിന്നുള്ള ഏഴ് പേരാണ് ഇന്ന് പിടിയിലായത് . കപ്പിള്‍ ഷെയറിംഗ് ‘ എന്ന പേരില്‍ മെസഞ്ചർ, ടെല​ഗ്രാം ഗ്രൂപ്പുകള്‍ നിര്‍മിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ ഗ്രൂപ്പുകളിലെല്ലാം സീക്രട്ട് ചാറ്റുകളിലൂടെയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും ഭാര്യമാരെ കൈമാറുന്നവര്‍ക്ക് പണം നല്‍കുന്നതടക്കം നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കറുകച്ചാൽ പൊലീസിന്‍റെ അന്വേഷണം. അന്വേഷണ വഴിയിൽ വൻ കണ്ണികളുള്ള കപ്പിൾ മീറ്റ് അപ്പ് കേരള ഗ്രൂപ്പുകളാണ് പൊലീസ് കണ്ടെത്തിയത്. പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കടക്കം തന്നെ നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി ഭർത്താവിനെതിരെയാണ് ഇവർ പരാതി നൽകിയത്. തുടര്‍ന്നാണ് പോലീസ് സംഘം അന്വേഷണം നടത്തി യുവതിയുടെ ഭര്‍ത്താവ് അടക്കമുള്ളവരെ പിടികൂടിയത്. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളികളിലുള്ളരെയാണ് പൊലീസ് പിടികൂടിയത്. 25 പേർ നിരീക്ഷണത്തിലാണെന്നു പൊലീസ് വ്യക്തമാക്കി. ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളിൽ ആയിരത്തിലധികം അംഗങ്ങളാണുള്ളത്. വയസുകൾ അറിയിക്കുന്ന രീതിയിലുള്ള വ്യാജ അക്കൗണ്ടുകള്‍ വരെയുണ്ട്. ഉദാഹരണത്തിന് 31, 27 എന്നിങ്ങനെയുള്ള അക്കൗണ്ടിനര്‍ത്ഥം 31 വയസുള്ള ഭർത്താവും 27 വയസുള്ള ഭാര്യയും എന്നാണ്.

സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നവർ മെസഞ്ചർ ചാറ്റും ടെലിഗ്രാം ചാറ്റും വഴി ഇടപാടുകളിലേക്ക് കടക്കുന്നു. ആദ്യം വീഡിയോ ചാറ്റുകൾ എങ്കിൽ പിന്നീട് തമ്മിൽ കാണുന്നു. ഇത് പരസ്പരം ഭാര്യമാരെ കൈമാറിയുള്ള ലൈംഗിക വേഴ്ച്ചയിലേക്ക് എത്തുന്നു. ഭാര്യമാരെ ബലമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനും പ്രേരിപ്പിക്കുന്നു. ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനത്തിൽപ്പെട്ട് പോയി മാനസികമായി തകർന്ന വീട്ടമ്മയാണ് പരാതിക്കാരി.

ആയിരക്കണക്കിന് ദമ്പതികളാണ് ഈ ​ഗ്രൂപ്പുകളിൽ അം​ഗങ്ങൾ. വലിയ തോതിലാണ് ​ഗ്രൂപ്പ് വഴി പങ്കാളികളെ കൈമാറിയിരുന്നത്. ഇതിനൊപ്പം വലിയ രീതിയിൽ പണമിടപാടും നടത്തിയിരുന്നു.രണ്ട് വീതം ദമ്പതികൾ പരസ്പരം ആദ്യം കാണും. പിന്നീട് ഇടയ്ക്കിടെ കണ്ട് സൗഹൃദം പുതുക്കും. അതിന് ശേഷം പല സ്ഥലങ്ങളിൽ വച്ച് പങ്കാളികളെ പരസ്പരം കൈമാറി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നതാണ് രീതിയെന്ന് പൊലീസ് പറയുന്നു. ഒരേസമയം നാല് പേരുമായി ബന്ധപ്പെടാൻ സ്ത്രീകളോട് ആവശ്യപ്പെടുന്ന രീതിയിലും പ്രവർത്തനങ്ങളുണ്ട്.​ ഗ്രൂപ്പിൽ വിവാ​ഹം കഴിക്കാത്തവരും ഉണ്ട്. ഇത്തരം ആളുകളിൽ നിന്ന് പണം ഈടാക്കി ഭാര്യമാരെ കാഴ്ച വയ്ക്കുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരസ്യമായി തന്നെയായിരുന്നു ഈ ​ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

ഡോക്ടർമാർ, സർക്കാർ ഉ​ദ്യോ​ഗസ്ഥരുൾപ്പെടെയുള്ളവർ ​ഗ്രൂപ്പുകളിൽ അം​ഗങ്ങളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കേരളം മുഴുവൻ ഇവർക്ക് കണ്ണികളുണ്ടെന്നും പിന്നിൽ വമ്പൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്റെ വ്യാപ്തി വലിയ തോതിലായതിനാൽ കൂടുതൽ അന്വേഷണം വേണമെന്ന തീരുമാനത്തിലാണ് പൊലീസ്.

നേരത്തെ കായംകുളത്തും സമാനകേസുകളില്‍ നാലുപേര്‍ പിടിയിലായിരുന്നു. 2019-ലായിരുന്നു ഈ സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അന്നും പോലീസ് അന്വേഷണം നടത്തിയത്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ടുപേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും വീണ്ടും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി.കായംകുളത്ത് പിടിയിലായ യുവാക്കള്‍ ഷെയര്‍ ചാറ്റ് എന്ന ആപ്പ് വഴിയാണ് പരസ്പരം പരിചയപ്പെട്ടത്. പിന്നീട് വൈഫ് സ്വാപ്പിങ്ങിന്(ഭാര്യമാരെ കൈമാറല്‍) താത്പര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓരോരുത്തരുടെയും വീടുകളിലെത്തിയാണ് ഇവര്‍ ഭാര്യമാരെ കൈമാറിയിരുന്നത്.കായംകുളത്തെ കേസിന് പിന്നാലെ ഇത്തരത്തിലുള്ള സംഭവങ്ങള്‍. ഇടപാടുകളുടെ ഭാഗമായി പണവും കൈമാറിയിട്ടുണ്ട്. ബലാത്സംഗം, പ്രേരണ കുറ്റം, പ്രേരകന്‍റെ സാന്നിധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പിടിയിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും ഈ സംഘത്തിലുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. നിരവധിപേർ പൊലീസിന്‍റെ നിരീക്ഷണത്തിലുമാണ്.

You might also like

-