സിഒടി നാസിർ വധശ്രമം ആക്രമിച്ച കേസ്; മുഖ്യപ്രതി രാജേഷ് അറസ്റ്റിൽ
കതിരൂർ സ്വദേശി എൻ.കെ രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിപിഐഎം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയായ രാജേഷ് എ.എൻ.ഷംസീർ എംഎൽഎയുടെ ഡ്രൈവറുമായിരുന്നു.
തലശേരി :സി ഒ ടി നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കതിരൂർ സ്വദേശി എൻ.കെ രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിപിഐഎം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയായ രാജേഷ് എ.എൻ.ഷംസീർ എംഎൽഎയുടെ ഡ്രൈവറുമായിരുന്നു.തലശ്ശേരി കതിരൂർ പുല്യോട്ടെ എൻ.കെ. രാജേഷിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലുള്ള പൊട്ടി യൻ സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. തലശ്ശേരി ടൗൺ സർവ്വീസ് ബേങ്ക് ജീവനക്കാരനായ രാജേഷ് സിപിഐഎം തലശ്ശേരി ഏരിയ കമ്മിറ്റിയുടെ മുൻ ഓഫീസ് സെക്രട്ടറിയാണ്. നസീറിനെ ആക്രമിച്ച ദിവസം കേസിലെ മുഖ്യ സൂത്രധാരനായ പൊട്ടിയൻ സന്തോഷ് രാജേഷിനെ 12 തവണ ഫോണിൽ വിളിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ആരോപണ വിധേയനായ തലശ്ശേരി എംഎൽഎ എ.എൻ ഷംസീറിനോട് അടുപ്പമുള്ളയാളാണ് രാജേഷ്. എ.എൻ.ഷംസീറിന്റെ വാഹനം ഓടിച്ചിരുന്നത് പലപ്പോഴും രാജേഷാണ്. ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് എംഎൽഎ ഓഫീസിൽ വെച്ച് ഷംസീർ ഭീഷണിപ്പെടുത്തിയപ്പോൾ രാജേഷും അവിടെയുണ്ടായിരുന്നതായി നസീർ മൊഴി നൽകിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മെയ് 18ന് രാത്രിയിലാണ് തലശ്ശേരി കായ്യത്ത് റോഡിൽ വെച്ച് സി.ഒ.ടി.നസീർ അക്രമിക്കപ്പെട്ടത്.