ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 1000 കടന്നു
ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു
രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 1000 കടന്നു. ശനിയാഴ്ച മാത്രം നൂറിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. 87 പേര്‍ രോഗമുക്തി നേടിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു. ഗുജറാത്ത്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരാണ് മരിച്ചത്.
ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 25 പേര്‍ കൊവിഡ് രോഗം ബാധിച്ച് മരിച്ചു. ഇതില്‍ 86 പേര്‍ക്ക് രോഗം ഭേദമായതായാണ് വിവരം. അതേസമയം രാജ്യത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണ്ടെത്തല്‍. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും അത് സമൂഹവ്യാപനമല്ലെന്ന് ഐസിഎംആര്‍ അറിയിച്ചു.