കൊറോണ വയറസ്സ് ,ഇടുക്കിയിൽ 14 പേർ നിരീക്ഷണത്തിൽ
ഇതിൽ ഒരാൾ കൊറോണ വറസ്സ് ബാധ മൂലം ചൈനയിൽ ഏറ്റവു കൂടുതൽ ആളുകൾ മരിച്ച വലുഹാൻ Wuhan പ്രവാശ്യിൽ എം ബി ബി എസ് പഠനം നടത്തിയിരുന്ന വിദ്യാർത്ഥിനിയായിരുന്നു മറ്റാരൊൾ എവിടെനിന്നും 150 കിലോമീറ്റര് അകലെയുള്ള വിദ്യാഭ്യാഭ്യാസസ്ഥാപനത്തിലെ ഗവേഷക വിദ്യാര്ഥിനിയുമാണ്
കൊറോണ ജാഗ്രതയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ഒറ്റയ്ക്ക് ഒരു മുറിയിൽ തന്നെ തുടരണമെന്ന് കൊറോണ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റൽ ന്യൂസ് 18 നോട്. ഇവർ പുറത്തിറങ്ങുന്നത് പൂർണമായി ഒഴിവാക്കണം. വീട്ടുകാരുമായി പോലും സമ്പർക്കം പാടില്ല. ആശുപത്രിയിലേക്ക് വിളിച്ചറിയിച്ചതിന് ശേഷം ഒറ്റയ്ക്ക് വരുന്നതാണ് നല്ലത്. വിമാനത്താവളങ്ങളിൽ നിന്നുള്ള ലിസ്റ്റ് ഉപയോഗിച്ചാണ് ചൈനയിൽ നിന്നെത്തിയവരെ കണ്ടെത്തുന്നത്. ഇതിനായി ഫീൽഡ് സ്റ്റാഫിന്‍റെയും ആശ വർക്കർമാരുടെയും സഹായം തേടിയിട്ടുണ്ടെന്നും ഡോ. അമർ ഫെറ്റൽ പറഞ്ഞു.
ഇടുക്കി : കൊറോണ വയറസ്സ് ബാധ ഇടുക്കിയിൽ 14 പേർ നിരീക്ഷണത്തിൽ ഇതിൽ രണ്ടുപേർ ചൈനയിൽ കൊറോണ വയറസ് ബാധയെത്തുടർന്ന് ഏറ്റവും കൂടതൽ ആളുകൾ മരിച്ച പ്രദേശത്തു നിന്നും എത്തിയിട്ടുള്ളവരാണ് ചൈനയിൽ എം ബി ബി എസ് പഠനം നടത്തി വന്നിരുന്ന വിദ്യാർത്ഥിനിയും , ഒരു റിസേർച്ച് വിദ്യാർത്ഥനിയുമാണ് നിരീക്ഷണത്തിൽ . കൊറോണ വയറസ് ബാധയുണ്ടായപ്പോൾ ചൈനയിൽ നിന്നും നാട്ടിലെത്തിയവരാണ് ഇവർ ,ഇതിൽ ഒരാൾ കൊറോണ വറസ്സ് ബാധ മൂലം ചൈനയിൽ ഏറ്റവു കൂടുതൽ ആളുകൾ മരിച്ച വലുഹാൻ Wuhan പ്രവാശ്യിൽ എം ബി ബി എസ് പഠനം നടത്തിയിരുന്ന വിദ്യാർത്ഥിനിയായിരുന്നു മറ്റാരൊൾ എവിടെനിന്നും 150 കിലോമീറ്റര് അകലെയുള്ള വിദ്യാഭ്യാഭ്യാസസ്ഥാപനത്തിലെ ഗവേഷക വിദ്യാര്ഥിനിയുമാണ് .
രോഗ ലക്ഷണങ്ങൾ ഒന്നും ഇരുവരിലും പ്രകടമല്ലങ്കിലും ഇരുപത്തിയെട്ടു ദിവസ്സം ഇവരെ വീടിനുള്ളിൽ നിന്നും പുറത്തിറക്കാതെ നിരീക്ഷിക്കാനാണ് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുള്ളത് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്തത്തിലുള്ള സംഘം ഇവരെ ദിവസ്സം എത്തി പരിശോധിച്ചു വരികയാണ് .
അതേസമയം ചൈനയിൽ നിന്നെത്തിയ ഇവരിൽ കൊറോണ വാറസിന്റെ ലക്ഷണങ്ങൾ ഒന്നും സ്ഥികരിച്ചട്ടില്ലനും മെഡിക്കൽ സംഘം ഇവരെ നിരീക്ഷിച്ചു വരികയാണെന്നും ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിൽ ഇല്ലന്നും ആരോഗ്യ വകുപ്പ് അറിയിച്ചു അതേസമയം രോഗം പടരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ് മുന്നറിയിപ്പ് നൽകുന്നു
കൊറോണ സംബന്ധിച്ച് എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. 1053 പേരാണ് കൊറോണയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. നിലവിൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു.
വെെറസ് ബാധയുടെ പശ്ചാതലത്തിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. 9171 പേര്‍ക്കാണ് ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്തു കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള സംശയ നിവാരണത്തിനായി താഴെ കാണിച്ചിരിക്കുന്ന നമ്പറിൽ പൊതുജനങ്ങൾ ബന്ധപ്പെടേണ്ടതാണ്. ഐ.ഡി.എസ്.പി: 0487 2320466, ഡോ. സുമേഷ് : 9895558784, ഡോ. കാവ്യ: 9961488260, ഡോ. പ്രശാന്ത്: 94963311645, ഡോ. രതി: 9349171522
കലക്ടറേറ്റിലും കൺട്രോൾ റൂം സജ്ജമാണ്. ഫോൺ നമ്പറുകൾ: 04872362424, 9447074424, 1077.
തൃശൂരിൽ നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ അവലോകന യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തി
സംസ്ഥാനത്ത് ഇതുവരെ 1053 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 1038 പേർ വീടുകളിലും 15 പേർ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഏറ്റവും കൂടുതൽ പേർ കോഴിക്കോട് ജില്ലയിലാണ്-166. മലപ്പുറത്ത് 154 പേരും എറണാകുളത്ത് 153 പേരും നിരീക്ഷണത്തിലാണ്. തിരുവനന്തപുരം 83, പാലക്കാട് 64, പത്തനംതിട്ട 32, ഇടുക്കി 14, കോട്ടയം 32, ആലപ്പുഴ 54, വയനാട് 16, കണ്ണൂർ 61, കാസർകോട് 48 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ള ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ല.
ചൈനയിൽനിന്ന് വന്നവർ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ 28 ദിവസം കർശനമായ ഹോം ക്വാറൻൈറൻ പാലിക്കണം. ഹോം ക്വാറൻൈറൻ ലളിതമാവരുത്. ഈ കാലയളവിൽ പൊതു ഇടങ്ങളിൽ സമ്പർക്കം നടത്തരുത്. ശരീര സ്രവം മറ്റുള്ളവരുടെ മേൽ പതിയാതിരിക്കണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. ചൈനയിൽനിന്നെത്തിയ 11 പേരാണ് തൃശൂർ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ ഏഴ് പേർ തൃശൂർ ഗവ. മെഡിക്കൽ കോളജിലും രണ്ട് പേർ ജില്ലാ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും താലൂക്ക് ആശുപത്രികളിലും ഐസോലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിൽ ഐ.സി.യു സൗകര്യത്തോടെ 20 മുറികൾ കൊറോണ ലക്ഷണങ്ങൾ ഉള്ളവർക്കായി മാറ്റിവെച്ചിട്ടുണ്ട്. കൊറോണ കേസുകൾ കൈകാര്യം ചെയ്യാനായി മെഡിക്കൽ ബോർഡ് രൂപീകരിക്കും.