കൊറോണ വൈറസ് ചൈനയിൽ മരണസംഖ്യ 259 ആയി ഉയർന്നു . 11,791 പേരിൽ രോഗം സ്ഥികരിച്ചു
ചൈനയിൽ 259 പേർ മരിക്കുകയും 11,791 പേർക്ക് പുതിയ കൊറോണ വൈറസ് ബാധിക്കുകയും ചെയ്തതായി ചൈനയിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ചൈനയിലെ കൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞതായി സർക്കാർ അറിയിച്ചു. രോഗം അതിവേഗം പടരുന്നസാഹചര്യത്തിൽ വിദേശ രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി.രോഗ ബാധയെത്തുടർന്ന് ചൈനയിൽ 259 പേർ മരിക്കുകയും 11,791 പേർക്ക് പുതിയ കൊറോണ വൈറസ് ബാധിക്കുകയും ചെയ്തതായി ചൈനയിലെ ആരോഗ്യ ഉദ്യോഗസ്ഥരുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ഏറ്റവുംകൂടുതൽ ആളുകൾ വയറസ് ബാധയേറ്റ മരിച്ചിട്ടുള്ളത് ഹുബെ പ്രവിശ്യയിലാണ് വയറസ് ബാധയുടെ പ്രഭവകേന്ദ്രമായ വുഹാൻ നഗരത്തിലെ സ്ഥിതി സ്ഥിഗതികളെക്കാൾ മോശമാണ് ഹുബെയിലേതു .ചൈനയിൽ രോഗ ലക്ഷണങ്ങളുമായി 102,000 പേരെ ആശുപത്രികളിൽ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുണ്ട്.
അതേസമയം സ്പെയിനും യുകെ ഉൾപ്പെടെ 20 ലധികം രാജ്യങ്ങളിൽ പുതുതായി രോഗം സ്ഥികരിച്ചിട്ടുണ്ട്രോഗം പടരാതിരിക്കുന്നതിനു മുന്കരുതല് എടുക്കുന്നതിൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്താക്കി “അധികാരികൾ വളരെ സാവധാനത്തിൽ പ്രവർത്തിച്ചു.”ഡിസംബറിൽ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ട 11 ദശലക്ഷം ജനങ്ങളുടെ കേന്ദ്ര നഗരമായ വുഹാനിലെ ഉന്നത കമ്മ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥൻ പറഞ്ഞു