ലോകം കൊറോണ വൈറസ്ഭീതിയിൽ ; ചൈനയില്‍ മരണം 56 ആയി
ചൈനയിൽ പുതിയ വൈറസ് ബാധിച്ച് മരണസംഖ്യ 56 ആയി ഉയർന്നു. 1,975 പേർക്ക് വയറസ് ഇതിനോടകം സ്ഥികരിച്ചു കഴിഞ്ഞ 24 മണിക്കൂറുകളിക്കിടയിൽ 15 മരണങ്ങളും 688 ബാധയും സ്ഥികരിക്കുകയുണ്ടായി
ബീജിംഗ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 56 ആയി. രാജ്യം കടന്നുപോകുന്നത് അതീവ ഗുരുതരമായ അവസ്ഥയിലൂടെയെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് പറഞ്ഞു. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം രണ്ടായിരത്തോട് അടുത്തതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്ന് ഹോങ്കോംഗില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാനുള്ള സാധ്യത കുറയ്ക്കാന്‍ വേണ്ടിയാണ് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 17 വരെ ഹോങ്കോംഗില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ചൈനയിൽ പുതിയ വൈറസ് ബാധിച്ച് മരണസംഖ്യ 56 ആയി ഉയർന്നു. 1,975 പേർക്ക് വയറസ് ഇതിനോടകം സ്ഥികരിച്ചു ലോകത്തെല്ലായിടങ്ങളുമായി 2000 പേർക്കെങ്കിലും വയറസ് ബാധ സ്ഥിതികരിച്ചതായാണ് റിപ്പോർട്ട് കഴിഞ്ഞ 24 മണിക്കൂറുകളിക്കിടയിൽ 15 മരണങ്ങളും 688 ബാധയും സ്ഥികരിക്കുകയുണ്ടായി
ഹോങ്കോങ്ങിൽ അഞ്ച് കേസുകളും മക്കാവോയിൽ രണ്ട് കേസുകളും തായ്‌വാനിൽ മൂന്ന് കേസുകളും സർക്കാർ റിപ്പോർട്ട് ചെയ്തു. തായ്‌ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുഎസ്, വിയറ്റ്നാം, സിംഗപ്പൂർ, മലേഷ്യ, നേപ്പാൾ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ചെറിയ കേസുകൾ കണ്ടെത്തിയിട്ടുണ്ട്.